രണ്ടായിരം കോടിയുടെ ഓഖി പാക്കേജ് എവിടെ? ബജറ്റ് പ്രഖ്യാപനം കടലാസിൽ

ockhi-thomas-isaac-1
SHARE

കഴിഞ്ഞ ബജറ്റില്‍ ഒാഖി ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച രണ്ടായിരം കോടിയുടെ സമഗ്രപാക്കേജ് ഇപ്പോഴും കടലാസില്‍ത്തന്നെ. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പദ്ധതി രൂപരേഖ പോലും തയാറായിട്ടില്ല. മത്സ്യബന്ധന ബോട്ടുകളേയും തീരദേശത്തേയും ബന്ധിപ്പിക്കാനുളള സാറ്റലൈറ്റ് സംവിധാനവും മറൈന്‍ ആംബുലന്‍സും വാഗ്ദാനത്തിലൊതുങ്ങി. 

ഒാഖിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരമേഖലയ്ക്ക് രണ്ടായിരം കോടിയുടെ വമ്പന്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയതുതന്നെ. വിശദമായ സര്‍വ്വേ നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതല്ലാതെ ഒന്നും നടന്നില്ല. മത്സ്യബന്ധന ബോട്ടുകളും തീരവുമായുള്ള ആശയവിനിമയത്തിന് സാറ്റലൈറ്റ് സംവിധാനവും പൊതുവിടങ്ങളില്‍ വൈഫൈ സംവിധാനവും ഒരുക്കുമെന്ന പ്രഖ്യാപനവും പാഴ് വാക്കായി. 

മറൈന്‍ ആംബുലന്‍സിന് എട്ടുകോടി അനുവദിച്ചെങ്കിലും നീറ്റിലിറങ്ങിയിട്ടില്ല. ആയിരം ലൈഫ് ജാക്കറ്റുകള്‍, എല്ലാവര്‍ക്കും മെഡിക്കല്‍ കിറ്റ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്കും ജീവന്‍ വച്ചിട്ടില്ല. 

നാവിഗേഷന്‍ ഉപകരണങ്ങള്‍ ചിലയിടങ്ങളില്‍ വിതരണം ചെയ്തതും മുട്ടത്തറയിലും കാരോടും ഫ്ളാററുകള്‍ നിര്‍മ്മിച്ചു നല്കിയതുമാണ് നടപ്പാക്കിയ പദ്ധതികള്‍. ബാക്കിയുള്ളവ ദീര്‍ഘകാല പദ്ധതികള്‍ ആണെന്നും കാലതാമസമുണ്ടാകുമെന്നുമാണ് ഒൗദ്യോഗിക വിശദീകരണം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.