
എസ്ബിെഎ ആക്രമണ കേസിൽ മൂന്നു എന്‍.ജി.ഒ യൂണിയന് നേതാക്കള്‍ക്ക് കൂടി സസ്പെന്ഷന്. സുരേഷ് ബാബു, ശ്രീവല്സന്, സുരേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതോടെ കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായവരുടെ എണ്ണം അഞ്ചായി. റിമാന്‍ഡിലായ മൂന്നുപേര്‍ക്കെതിരെ കൂടി ഉടന്‍ നടപടി ഉണ്ടാകും.
പൊതു പണിമുടക്കു ദിവസം എസ്.ബി.ഐ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായ എന്‍.ജി.ഒ യൂണിയന് നേതാവുള്‍പ്പെടെയുള്ളവരുടെ സസ്പെന്ഷന് കാര്യത്തില്‍ ഒളിച്ചുകളിച്ച് സര്‍ക്കാരും പൊലീസും തുടരുന്ന എന്ന ആക്ഷേപങ്ങൾക്കിടയിലാണ് നടപടി. റിമാന്‍ഡ് റിപ്പോര്‍ട്ടു അതാത് വകുപ്പുകള്‍ക്കു കൈമാറിയെന്നു പൊലീസ് പറയുമ്പോള്‍ കിട്ടിയിട്ടില്ലെന്നാണ് വകുപ്പുകള്‍ പറയുന്നത്. റിമാന്‍ഡിലായാല്‍ 24 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്ന നിയമമാണ് ഇതോടെ ലംഘിക്കപ്പെട്ടിരുന്നത്.
ഫയല്‍ എത്താനുള്ള കാലാതാമസമാണ് പ്രതികള്‍ക്കെതിരെയുള്ള നടപടി വൈകുന്നതിനു കാരണമായി അതാത് വകുപ്പുകളിലെ മേലധികാരികള്‍ ആദ്യം പറഞ്ഞത്. പിന്നീടാണ് പരസ്പരം പഴിചാരികൊണ്ട് വകുപ്പുകളും പൊലീസും രംഗത്തെത്തിയത്. എന്നാല്‍ ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ധൃതി പിടിച്ചു തീരുമാനം വേണ്ടെന്നുമുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ സമര്ദ്ധമാണ് നടപടി വൈകുന്നതിനു കാരണം.
ആദ്യം കീഴടങ്ങിയ രണ്ട് പ്രതികളേയും സസ്പെന്റ് ചെയ്തിരുന്നു. സംസ്ഥാന നേതാവു കൂടി ഉള്‍പ്പെട്ടതിനാലാണ് പിന്നീടു കീഴടങ്ങിയ ആറുപേരുടെ സസ്പെന്ഷന് ചെയ്യാതിരിക്കാനുള്ള സമര്‍ദം മുറുകിയത്.തിങ്കളാഴ്ച രാത്രിയാണ് സുരേഷ്ബാബു ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ കീഴടങ്ങിയത്. സെക്രട്ടറിയേറ്റിനു സമീപത്തെ എസ്.ബി.ഐ ട്രഷറി ശാഖയിലെ മാനേജരുടെ കാബിന് അടിച്ചു തകര്‍ത്തതില്‍ ഒന്‍പതു പ്രതികളാണുള്ളത്. ഒരാളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.