അടൂർ അക്രമം: 5 ഡിവൈഎഫ്ഐ പ്രവര്‍ത്തകർ അറസ്റ്റിൽ

adoor-emergency-situation
SHARE

യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ബി.ജെ.പി.ആഹ്വാനം ചെയ്ത ഹർത്താലിനെത്തുടർന്ന് അടൂരിലുണ്ടായ അക്രമങ്ങളിൽ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. അടൂർ ഡി.വൈ.എസ്.പി. ആർ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. 

ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വികാസ്.ടി.നായർ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഡി. വൈ. എഫ്. ഐ അടൂർ ബ്ലോക്ക് സെക്രട്ടറി ശ്രീനി എസ്. മണ്ണടി. ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് അനസ് എന്നിവരും പിടിയിലായവരിലുണ്ട്. ഹർത്താൽ ദിനവും തുടർന്നും അടൂർ മേഖലയിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. സി.പി.എമ്മിന്റേയും ബി.ജെപിയുടേയും ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഇരുവിഭാഗം പ്രവർത്തകരുടേയും വീടിന് നേരെയും ആക്രമണമുണ്ടായി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.