'തിരുവാഭരണങ്ങൾ പോയതുപോലെ തിരിച്ചു വരില്ല'; കുറിപ്പ് കിട്ടി: ആശങ്ക അകറ്റണം: പന്തളം കൊട്ടാരം

pandalam
SHARE

നിരന്തരം ഭീഷണിക്കുറിപ്പ് ലഭിച്ചതിനാലാണ് സുരക്ഷക്കായി പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചതെന്ന് പി.ജി.ശശികുമാരവർമ. തിരുവാഭരണങ്ങൾ പോയതുപോലെ തിരിച്ചു വരില്ല എന്ന് എഴുതിയതായിരുന്നു കുറിപ്പുകള്‍. സുരക്ഷ ശക്തമാണെങ്കിൽ ഭക്തരുടെ ആശങ്ക ഒഴിവാകുമെന്നും പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞു.

അതേസമയം മകരസംക്രമ പൂജയ്ക്ക് ശബരീശ വിഗ്രഹത്തിൽ ചാർത്തുന്നതിനുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്തുനിന്ന് പുറപ്പെടും. തിരുവാഭരണ ഘോഷയാത്രക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പന്തളം രാജാവ് അയ്യപ്പന് സമർപ്പിച്ച തിരുവാഭരണങ്ങൾ ചാർത്തിയാണ് മകരസംക്രമ ഉത്സവത്തിന് നട തുറക്കുന്നത്. 

പന്തളം കൊട്ടാരത്തിലെ നിലവറയിൽ സൂക്ഷിക്കുന്ന തിരുവാഭരണങ്ങൾ വൃശ്ചികം ഒന്നിന് പുറത്തെടുത്ത് ഭക്തർക്ക് ദർശനത്തിനായി പ്രദർശിപ്പിച്ചിരുന്നു. 

ഉച്ചക്ക് 12 ന് പ്രത്യേക പൂജകൾക്ക് ശേഷം തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന പേടകങ്ങൾ മൂന്നും അടക്കും. ഒരു മണിയോടെ നൂറുകണക്കിന് ഇരുമുടിക്കെട്ടേന്തിയ  അയ്യപ്പൻമാരുടെയും സായുധ പോലീസിന്റെയും ദേവസ്വം അധികൃതരുടെയും അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് യാത്രയാരംഭിക്കും. 

ഇക്കൊല്ലം പുതുതായി പണികഴിപ്പിച്ച പല്ലക്കിലാണ് രാജ പ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.