ആലപ്പാട് ഖനനത്തിലെ പ്രശ്നങ്ങൾ; നിയമസഭാസമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടു

alappad-minig
SHARE

കരിമണല്‍  ഖനനത്തെതുടര്‍ന്ന് ഗുരുതര പ്രശ്നങ്ങള്‍നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാസമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടു. ഖനനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും വീഴ്ചകള്‍വരുത്തിയെന്ന് സഭാസമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇവയുടെ  പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ടസമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ ചെയ്തും നടപ്പായില്ല.  

ഒരു വര്‍ഷം മുന്‍പാണ് നിയമസഭാ പരിസ്ഥിതി സമിതി ആലപ്പാട് പഞ്ചായത്ത് നേരിടുന്ന ഗുരുതര പാരിസ്ഥിതി, മാനുഷിക പ്രശ്നങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയത്. കടുത്ത  പ്രതിസന്ധിയിലാണ് ഈ പ്രദേശമെന്ന് സമിതി കണ്ടെത്തി. നിയമവിധേയമായാണ് ഖനനമെന്ന് കമ്പനികള്‍ സമിതിക്കു മുന്നില്‍ ആവര്‍ത്തിച്ച് വെളിപ്പെടുത്തിയെങ്കിലും സഭാസമിതി അത് പൂര്‍ണ്ണമായും വിശ്വസിച്ചില്ല. Indian Rare earth's Limited, Kerala Minerals and Metals limited എന്നീസ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടുണ്ടെന്നും സിആർഎസ് നിയമങ്ങള്‍ലംഘിക്കപ്പെട്ടെന്നും സമിതി കണ്ടെത്തി.മാലിന്യനിക്ഷേപത്തിലും കമ്പനികള്‍ക്ക് ഗുരുതര വീഴ്ചവന്നു. കടലിനും കായലിനും ഇടയിലുള്ള ഭൂമിയുടെ വിസ്തൃതി 100 മീറ്ററായി ചുരുങ്ങിയിരിക്കുന്നു. ശുദ്ധജല സ്രോതസ്സുകള്‍കണ്ടല്‍ക്കാടുകള്‍, മത്സ്യസമ്പത്ത്് എന്നിവക്ക് വലിയ ആഘാതം ഉണ്ടായിട്ടുണ്ട്. 

കമ്പനികളുടെ  പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഭൂജലവകുപ്പിന്റേയും ജില്ലാകലക്ടറുടേയും മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി വേണമെന്ന് പരിസ്ഥിതി സമതി ശുപാ‍ര്‍ശ ചെയ്തത് അവഗണിക്കപ്പെട്ടു.

വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കരുതലോടെയകണമെന്നും അവ തുടര്‍ന്നും നിയമ വിധേയമായി പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.  പലയിടത്തും ഖനനത്തെ തുടര്‍ന്ന് ധാരാളം പേര്‍ വീട് ഉപേക്ഷിച്ചുപോയി ,അതിലും കൂടുതല്‍പേര്‍ക്ക് തൊഴില്‍നഷ്പ്പെട്ടു. ഇക്കാര്യങ്ങള്‍ സഭയുടെ മുന്നിലെത്തി വര്‍ഷം ഒന്നുകഴിഞ്ഞിട്ടും സര്‍ക്കാര്‍ പരിഗണിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.