ആഞ്ഞടിച്ച് വീണ്ടും ആലോക്; പിന്നെയും മാറ്റിയത് ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

alok-verma-2
SHARE

സിബിെഎ തലപ്പത്തുനിന്ന് വീണ്ടും മാറ്റിയ നപടിക്കെതിരെ തിരിച്ചടിച്ച് ആലോക് വര്‍മ. സിബിെഎയെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും പരമോന്നത അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ആലോക് വര്‍മ പ്രതികിരച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണ്. ശത്രുതയുള്ള വ്യക്തിയുടെ പരാതി തനിക്കെതിരെ ഉപയോഗിച്ചുവെന്നും ആലോക് വര്‍മ പ്രതികരിച്ചു. 

ആലോക് വര്‍മയെ നീക്കിയതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ സിബിെഎ ആന്വേഷണം കുരുക്കാകുമെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് അനാവശ്യവിവാദങ്ങളുണ്ടാക്കുകയാണെന്ന് ബിജെപി മറുപടി നല്‍കി. 

അതിനിടെ, എം നാഗേശ്വര്‍ റാവു സിബിെഎ ഇടക്കാലമേധാവിയായി ചുമതലയേറ്റു. സിബിെഎ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. ആലോക് വര്‍മയെ നീക്കിയതിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തുവന്നിട്ടുണ്ട്.  

ഇതിനിടെ ആലോക് വർമയ്ക്കെതിരെ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി രംഗത്തെത്തി. ഉന്നതാധികാരസമിതിയോഗത്തെ ആലോക് വർമ വിമർശിക്കുന്നത് ശരിയായ കീഴ്‍വഴക്കമല്ല. സിബിഐ തലപ്പത്തെ തർക്കം കേന്ദ്ര സർക്കാർ നേരത്തെ പരിഹരിക്കേണ്ടതായിരുന്നുവെന്നും റോഹ്തഗി ഡല്‍ഹിയില്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.