ആഗ്രഹങ്ങള്‍ ബാക്കി; പൊട്ടിക്കരഞ്ഞ് ആന്‍ഡി മറെ കളം വിടുന്നു; നോവുകാഴ്ച

andy-murray-1
SHARE

ബ്രിട്ടീഷ് താരം ആന്‍ഡി മറെ ടെന്നിസില്‍ നിന്ന് വിരമിക്കുന്നു. അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്നും മറെ പറഞ്ഞു. ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ബ്രിട്ടീഷുകാരുടെ തിരഞ്ഞെടുക്കപ്പെട്ടവന്‍. വിമ്പിംള്‍ഡന്‍ ചാംപ്യനായുള്ള ബ്രിട്ടീഷ് ജനതയുടെ 77 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച താരോദയം. സര്‍ ആന്‍ഡ്രു ബാറണ്‍ മറെ. മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ മറെ ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 

മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട്  മറെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിമ്പിള്‍ഡന്‍ കളിച്ച് വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പക്ഷേ  അത്രയുംനാള്‍ കളിക്കാനാകില്ലന്നും മറെ പറഞ്ഞു. നിലവില്‍ 240ാം സ്ഥാനത്താണ് മറെ. റോജര്‍ ഫെഡററും റാഫേല്‍ നദാലും അടക്കിവാണ ടെന്നിസ് യുഗത്തില്‍ മൂന്ന് ഗ്രാന്‍ഡസ്ലാം കിരീടവും രണ്ട് ഒളിംപിക്സ് സ്വര്‍ണമെഡലും മറെ സ്വന്തമാക്കി. 2016ല്‍ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും രണ്ടാം ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറയെ സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചു 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.