ആലപ്പാട്ടെ സമരത്തെ തള്ളി മന്ത്രി; ഈ നീക്കം സർക്കാർ അനുവദിക്കില്ല

alappad-mining-mercykutty-a
SHARE

ആലപ്പാട്ടെ കരിമണൽ ഖനന വിരുദ്ധ സമരത്തെ പരോക്ഷമായി പിന്തള്ളി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പൊതുമേഖലയ്ക്കെതിരായ നീക്കം ഗവൺമെൻറ് അനുവദിക്കില്ലന്ന് മന്ത്രി പ്രതികരിച്ചു. തീരം സംരക്ഷിച്ചുകൊണ്ട് ഖനനം എന്നതാണ് സർക്കാർ നയം. എന്നാൽ സ്വകാര്യ വ്യക്തികൾക്ക് ഖനനത്തിന് അനുമതി നൽകില്ല. 

മുൻപ് തോട്ടപ്പള്ളിയിൽ മത്സ്യതൊഴിലാളികളെ മുന്നിൽ നിർത്തി ഖനന വിരുദ്ധ സമരം നടത്തിയത് തമിഴ്നാട്ടിൽ നിന്നുള്ള സ്വകാര്യ കമ്പനിയാണെന്ന് വ്യക്തമായിരുന്നു. ആലപ്പാട്ടെ സമരം അത്തരത്തിലുള്ളതാണെന്ന് പറയുന്നില്ല. എന്നാൽ പൊതു മേഖലയെ ഒഴിവാക്കി സ്വകാര്യ വ്യക്തികൾക്ക് ഖനന അനുമതി നേടാനുള്ള ഒരു നീക്കവും സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.