സ്ത്രീവിരുദ്ധ പരാമർശം; പാണ്ഡ്യക്കും രാഹുലിനും സസ്പെൻഷൻ; എപ്പിസോഡ് നീക്കി

kl-rahul-hardik-pandya
SHARE

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയേയും ലോകേഷ് രാഹുലിനേയും സസ്പെന്‍ഡ് ചെയ്തു. ഇരുവരേയും  ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. സ്ത്രീ വിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്നാണ് നടപടി. അതേസമയം വിവാദ എപ്പിസോഡ് ഹോട്ട്‌സ്റ്റാർ നീക്കം ചെയ്തു. 

ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടേയും ലോകേഷ് രാഹുലിന്റേയും വിവാദ പരാമര്‍ശം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഭരണസമിതി നടപടിയെടുത്തത്. ഓസ്ട്രേലിയയ്ക്കെതിരെ നാളെ തുടങ്ങുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഇരുവരേയും ഒഴിവാക്കിയ വിവരം ബിസിസിഐ ഭരണ സമിതി തലവന്‍ വിനോദ് റായിയാണ് അറിയിച്ചത്. അന്വേഷണ വിധേയമായാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്.

ഇരുവര്‍ക്കുമെതിരായ പരാതി അന്വേഷിക്കാന്‍ ബിസിസിഐയിലെ ആഭ്യന്തര സമിതിയോ അഡ്ഹോക് കമ്മിറ്റിയോ ചുമതലപ്പെടുത്തും. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇരുവരേയം കൈ ഒഴിഞ്‍ഞിരൂന്നു. ഇരുവരുടേയും പരാമര്‍ശങ്ങള്‍ വ്യക്തപരമാണെന്നും അതിനെ പിന്തുണഃയ്ക്കുന്നില്്ലെന്നും കോഹ്‌ലി പറഞ്ഞിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.