മാധ്യമപ്രവർത്തകന്‍റെ കൊല; ആൾദൈവം ഗുർമീത് സിങ് കുറ്റക്കാരൻ; ശിക്ഷ 17ന്

Gurmeet-Ram-Rahim-Singh
SHARE

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയകേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍. ശിക്ഷാവിധി ഇൗമാസം 17ന് പുറപ്പെടുവിക്കും. ഗൂഢാലോചനാക്കുറ്റമാണ് ഗുർമീതിന് മേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ മൂന്നുപേര്‍കൂടി കുറ്റക്കാരെന്ന് ഹരിയാന സി.ബി.ഐ കോടതി. 

ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുർമീത് സിങ് നിലവിൽ ഹരിയാനയിലെ സുനരിയ ജയിലിലാണ്. 2002 നവംബർ രണ്ടിനാണ് മാധ്യമപ്രവർത്തകൻ ഛത്രപതിക്കെതിരെ ഗൂർമീത് വെടിയുതിർത്തത്. സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈം​ഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടർന്നാണ് ഛത്രപതിയെ ​ഗുർമീത് വെടിവച്ചത്. 

സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2003ൽ മരണത്തിന് കീഴടങ്ങി. തുടർന്ന് ആ വർഷം സംഭവത്തിൽ കേസ് എടുക്കുകയും 2006ൽ കേസ് സി ബി ഐയ്ക്ക് കൈമാറുകയും ചെയ്തു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.