വിശ്വാസികളുടെ വികാരം മാനിക്കണം; തന്ത്രിക്കും അധികാരമുണ്ട്: പത്മകുമാർ

padmakumar-sabarimala-11
SHARE

യുവതീപ്രവേശന വിഷയത്തില്‍ യഥാര്‍ഥവിശ്വാസികളുടെ വിചാരവികാരങ്ങള്‍ മനസ്സിലാക്കണമെന്നാണ്  തന്റെ നിലപാടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരില്‍ കപടവിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് പുനപരിശോധനാഹര്‍ജി നല്‍കാതിരുന്നതെന്നും പത്മകുമാർ പറഞ്ഞു. 

ശബരിമലയില്‍ തന്ത്രിക്ക് യാതൊരു അധികാരവുമില്ലെന്ന വാദത്തോട് യോജിപ്പില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍. തന്ത്രിയുടെ അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പത്മകുമാര്‍ നിലപാട് പരസ്യമാക്കിയത്. തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാർ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം രാത്രി 9.15ന് മനോരമ ന്യൂസിൽ കാണാം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.