അയോധ്യയിൽ രാമക്ഷേത്രം ഉടൻ; തടയിടുന്നത് കോൺഗ്രസ്: അമിത് ഷാ

amit-shah
SHARE

അയോധ്യയിൽ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്നാണ് ബിജെപി നിലപാട‌െന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. പാര്‍ട്ടിയുടെ അടിസ്ഥാന ആശയത്തില്‍ വിട്ടുവീഴ്ചയില്ല. 

ഭരണഘടനയ്ക്കുള്ളില്‍ നിന്ന് ക്ഷേത്രം ഉടന്‍ നിര്‍മിക്കും. നിലവില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രനിര്‍മാണത്തിന് തടയിടുന്നത് കോണ്‍ഗ്രസ‌ാണെന്നും അമിത് ഷാ പറഞ്ഞു. 

രാമക്ഷേത്രനിർമാണത്തിന് ഓര്‍ഡിനൻസ് ഇറക്കുന്നത് കോടതിവിധിക്കുശേഷം മതിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് തള്ളി ആർഎസ്എസ് നേരത്തെ രംഗത്തുവന്നിരുന്നു. ഈ സർക്കാരിന്റെ കാലത്തുതന്നെ രാമക്ഷേത്രം നിർമിക്കണമെന്നും വാഗ്ദാനം പാലിക്കാനാണ് ജനം ബിജെപിക്ക് ഭൂരിപക്ഷം നൽകിയതെന്നും ആർഎസ്എസ് വ്യക്തമാക്കിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.