കോണ്‍ഗ്രസ് പുറത്തുതന്നെ; എസ്പി–ബിഎസ്പി പ്രഖ്യാപനം നാളെ: സീറ്റ് ഇങ്ങനെ

akhilesh-yadav-mayawati
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ മഹാസഖ്യവുമായി മായാവതിയും അഖിലേഷ് യാദവും. എസ്.പി, ബി.എസ്.പി സഖ്യപ്രഖ്യാപനം നാളെ ലക്നൗവില്‍ നടക്കുമെന്നാണ് സൂചന. ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് ഒരുകാലത്ത് വൈരികളായിരുന്ന എസ്.പിയും ബി.എസ്.പിയും ഒന്നിക്കുന്നത്.

ആഴ്ചകളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരുമിച്ച് മത്സരിക്കാന്‍ അഖിലേഷ് യാദവും മായാവതിയും തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച ഇരുനേതാക്കളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നാളെ ലക്നൗവില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സഖ്യപ്രഖ്യാപനം ഇരുവരും പ്രഖ്യാപിച്ചേക്കും. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 37 സീറ്റുകളില്‍ വീതം മല്‍സരിക്കാനാണ് ഇരുപാര്‍ട്ടികളും ധാരണയായിട്ടുള്ളത്. 

അജിത് സിങ്ങിന്‍റെ ആര്‍.എല്‍.ഡിയും നിഷാദ് പാര്‍ട്ടിയും സഖ്യത്തിലുണ്ടാകും. അതേസമയം സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ത്ത് മത്സരിച്ചെങ്കിലും വന്‍പരാജയമായിരുന്നു ഫലം. 2014 ല്‍ ബി.ജെ.പി 73 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ നേടിയത്. അവസാനം നടന്ന ഗോരഖ്പൂര്‍, കൈരാന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി സഖ്യം തിളക്കമാര്‍ന്ന വിജയം നേടിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.