ഗ്രൂപ്പുകാര്‍ മനക്കോട്ട കെട്ടേണ്ട; ഫെബ്രുവരിയില്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക: ആന്‍റണി

antony-kpcc
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് ഇത്തവണ ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി. യോഗ്യതയും ജയസാധ്യതയും മാത്രമായിരിക്കും പരിഗണിക്കുന്നത്. താഴെ തട്ടില്‍ നിന്നുമുതലുള്ള നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കും. തിരഞ്ഞെടുപ്പിന്റെ അവസാനമുഹൂര്‍ത്തത്തില്‍ ഏതാനും നേതാക്കള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കില്ലെന്നും ആന്റണി കെപിസിസി ജനറല്‍ ബോഡി യോഗം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. 

ഗ്രൂപ്പുകാര്‍ മനക്കോട്ട കെട്ടേണ്ട.  വിജയസാധ്യതയുളള, യോഗ്യരായവര്‍ക്കുമാത്രം സീറ്റ്. കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പങ്കുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.  

ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസ് നിലപാടാണ് ശരിയെന്നും ഇത് ജനങ്ങളിലേക്കെത്തിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ ശക്തിപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഭീതി വോട്ടാക്കിമാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്. സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്നെന്ന ആക്ഷേപം ഇക്കുറിയുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന യാത്ര അടുത്തമാസം മൂന്നിന് തുടങ്ങാനും തീരുമാനമായി.  

അവസാനമുഹൂര്‍ത്തത്തില്‍ ഏതാനും നേതാക്കള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കില്ല.  രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണിത്. ഫെബ്രുവരി അവസാനത്തിന് മുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.   തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന യാത്ര അടുത്തമാസം മൂന്നിന് തുടങ്ങാനും തീരുമാനമായി.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.