ആലോകിന്റെ രാജിക്ക് പിന്നാലെ സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; ആറ് പേരെ മാറ്റി

cbi-transfer-new
SHARE

സിബിഐയില്‍ വീണ്ടും സ്ഥലംമാറ്റം. ആറ് ജോയിന്റ് ഡയറക്ടര്‍മാരെ സ്ഥലം മാറ്റി. ഇന്‍ഫര്‍മേഷന്‍ ഓഫിസറെയും സ്ഥലംമാറ്റി. 

സിബിഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മ രാജി വെച്ച് മണിക്കൂറുകൾക്കകമാണ് വീണ്ടും സ്ഥലം മാറ്റം. സര്‍ക്കാര്‍ സ്വാഭാവികനീതി നിഷേധിച്ചെന്ന് ആരോപിച്ചായിരുന്നു ആലോക് വർമയുടെ രാജി.  നടപടിക്രമങ്ങള്‍ അട്ടിമറിച്ചാണ് സിബിഐയില്‍ നിന്ന് പുറത്താക്കിയതെന്നും നാടകീയ നീക്കങ്ങള്‍ക്കിടെ ആലോക് പ്രതികരിച്ചു. ഫയര്‍സര്‍വീസ് ഡി.ജി ആയായിരുന്നു ആലോകിനെ നിയമനം നല്‍കിയത്. വന്‍ നിയമപോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി ഉത്തരവിലൂടെ സിബിഐ തലപ്പത്ത് തിരിച്ചെത്തിയ ആലോകിനെ ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി വീണ്ടും മാറ്റിയിരുന്നു. ഇത് തള്ളിയാണ് രാജി.

ആലോക് വര്‍മയുടെ കഴിഞ്ഞ രണ്ടുദിവസത്തെ ഉത്തരവുകള്‍ ഇന്ന് ഉച്ചയോടെ റദ്ദാക്കി. സ്ഥലംമാറ്റം അടക്കമുള്ള ഉത്തരവുകളാണ് റദ്ദാക്കിയത്. ഇടക്കാല ഡയറക്ടര്‍ എന്‍.നാഗേശ്വരറാവുവിന്‍റേതാണ് നടപടി. ഇതിനിടെ നാഗേശ്വർ റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷൻ സുപ്രീംകോടതിയെ സമീപിക്കും. ഹർജി ഉടൻ ഫയൽ ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൻ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.