ബാങ്ക് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ല; സിസിടിവി തെളിവാക്കും: ഡിസിപി

chithra
SHARE

എസ്ബിഐ പ്രത്യേകമായി സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന് പൊലീസ്. പൊലീസ് വിന്യാസത്തില്‍ കുറവുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിസിപി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ തെളിവായെടുക്കുമെന്ന് ഡിസിപി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ട്രഷറി ബ്രാഞ്ചിലെ മാനേജരുടെ ഓഫീസിലാണ് സമരാനാകൂലികളുടെ ആക്രമണം. മാനേജരുടെ ക്യാബിനും കംപ്യൂട്ടറും മേശയും  അടിച്ചു തകര്‍ത്തു.  സമരക്കാര്‍ ജോലിചെയ്ത ജീവനക്കാരെ ഭീഷണിപ്പെടുത്തി. അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചിരുന്നു. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ സെക്രട്ടേറിയറ്റിന് മുന്നില്‍ സംയുക്തസമരസമിതിയുടെ പന്തലില്‍ സംസാരിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം.

അതേസമയം ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും ജനത്തെ വലച്ച് വ്യാപക ട്രെയിന്‍ തടയല്‍ തുടരുകയാണ്. തിരുവനന്തപുരം തമ്പാനൂരില്‍ രാവിലെ വേണാട് എക്സ്പ്രസും ശബരി എക്സ്പ്രസും തടഞ്ഞു.  സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയശേഷം 40 മിനിറ്റ് വീതം വൈകിയാണ് ഇരുട്രെയിനുകളും പുറപ്പെട്ടത്. വേണാട് എക്സ്പ്രസ് ചങ്ങനാശേരിയില്‍  സമരക്കാര്‍ വീണ്ടും തടഞ്ഞിട്ടു.   

MORE IN BREAKING NEWS
SHOW MORE