ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് കോൺഗ്രസ് നേതൃനിരയിൽ; ചരിത്രം; കയ്യടി

apsara-reddy-rahul-gandhi
SHARE

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്സര റെഡ്ഡിയെ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിമയിച്ചു. രാഷ്ട്രീയമായി ഏറെ മാനങ്ങളുളളതും ചരിത്രം തിരുത്തുന്നതുമാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ആദ്യമായായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നൊരാൾ ഇത്തരത്തിലുളള പദവിയിൽ എത്തുന്നത്. 

വികെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ച് അണ്ണാ  ഡിഎംകെ വിട്ട അപ്‍സര അടുത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്. പനീർശെൽവത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച അപ്‌സര മാധ്യമപ്രവർത്തക എന്ന നിലയിലും സാമൂഹ്യപ്രവർത്തക എന്ന നിലയിലും മികവ് തെളിയിച്ച വ്യക്തിത്വമാണ്. 

കോൺഗ്രസ് തന്നെയാണ് അപ്‍സരയെ തെരഞ്ഞെടുത്ത വിവരം ഔദ്യോഗിക പേജിലൂടെ അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടോപ്പം നിൽക്കുന്ന ചിത്രത്തോടു കൂടിയാണ് ട്വീറ്റ്. അണ്ണാ ഡിഎംകെയുടെ ദേശീയ വക്താവായി ജയലളിത അപ്സരയെ നിയമിച്ചിരുന്നു. ജയലളിതയുടെ മരണ ശേഷം പാർട്ടിയിലുണ്ടായ വിഭാഗിയതയെ തുടർന്ന് സ്ഥാനം രാജിവെച്ച് പുറത്തു പോകുകയായിരുന്നു. അണ്ണാ ഡിഎംകെ നേതൃത്വം പാർട്ടിയെ ബിജെപിയുടെ കയ്യിലേയ്ക്ക് എറിഞ്ഞു െകാടുത്തിരിക്കുകയാണെന്ന് അപ്സര ആരോപിച്ചിരുന്നു.

വളരെയധികം മുൻവിധികളും മാറ്റിനിർത്തലുകളും പരിഹാസവും അനുഭവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിൽ നിന്നാണ് തന്റെ വരവെന്നും ഈ വേർതിരിവുകളെല്ലാം തന്നെ അനീതിക്കെതിരെ പടപ്പൊരുതാൻ തന്നെ വളരെയധികം ശക്തിപ്പെടുത്തുന്നുവെന്നും അപ്സര മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി നിലകൊളളുന്ന കോൺഗ്രസ് പാർട്ടി ഇത്തരത്തിലുളള തീരുമാനം എടുത്തതിൽ സന്തോഷമുണ്ടെന്നും അപ്സര പറഞ്ഞു. 

സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡറുകൾക്കു വേണ്ടിയുളള നിരവധി പോരാട്ടങ്ങളിലൂടെയാണ് അപ്സര ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈയിലെ യുദ്ധകപ്പലിൽ നടന്ന അത്താഴവിരുന്നിൽ ട്രാൻസ്ജെൻഡർ എന്ന കാരണം പറഞ്ഞ് അപ്സരയ്ക്ക് പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. ഇരുട്ടു അറയിലെ മുരുട്ടു കുത്ത് എന്ന ചിത്രത്തിനെതിരെ അപസ്‌ര റെഡ്ഡി രംഗത്തു വന്നതും വിവാദങ്ങൾക്കു വഴിവച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.