ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തി; കള്ളം പറഞ്ഞത് സുരക്ഷയ്ക്കായി: തെളിവായി ദൃശ്യങ്ങള്‍

sasikala-sreelanka-2
SHARE

ശ്രീലങ്കയില്‍ നിന്നുള്ള ശശികല ശബരിമല സന്നിധാനത്തെത്തിയെന്നതിന് തെളിവുകള്‍. മുഖ്യമന്ത്രിയുടെ ഓഫിസും പൊലീസും ഇത് സ്ഥിരീകരിച്ചു.  ഇതിന്‍റെ ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നു. പതിനെട്ടാം പടിക്ക് അരികിലെത്തിയിട്ടും പൊലീസ് ദർശനാനുമതി നിഷേധിച്ചെന്ന് ശബരിമലയിലെത്തിയ ശ്രീലങ്കൻ യുവതി മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിത്തെറിച്ചിരുന്നു.  ഉദ്യമം പൂർത്തിയാക്കാതെ മടങ്ങേണ്ടിവന്നുവെന്ന് ശശികല മാധ്യമങ്ങൾക്കു മുന്നിൽ രോഷത്തോടെയാണ് പൊട്ടിത്തെറിച്ചത്. പമ്പയിൽ തിരിച്ചെത്തിയ ശ്രീലങ്കൻ തമിഴ് വംശജ ശശികലയും കുടുംബവും കനത്ത പോലീസ് സുരക്ഷയിലാണ് മടങ്ങിയത്.

ഇന്നലെ രാത്രി ശബരിമലയില്‍ നാടകീയ നീക്കങ്ങൾ നടന്നത്. ശ്രീലങ്കയിൽ നിന്നുള്ള തീർഥാടക ശശികല, ഭർത്താവിനും മകനും മറ്റൊരാൾക്കുമൊപ്പമാണ് ദർശനത്തിനെത്തിയത്. പമ്പയിലെത്തിയ സംഘം പൊലീസിന്റെ അറിവോടെ സന്നിധാനത്തേക്ക് തിരിച്ചു. പത്ത് മണിയോടെ സന്നിധാനത്തെത്തിയ സംഘം ലക്ഷ്യത്തിന് മുമ്പ്  വഴിപിരിഞ്ഞു. ഇതിനിടെ ശ്രീലങ്കൻ യുവതി ദർശനം നടത്തിയെന്ന അഭ്യൂഹം പരന്നു. എന്നാൽ താൻ മാത്രമാണ് ദരശനം നടത്തിയിതെന്ന്  ശരവണമാരൻ പറഞ്ഞു. 

തുടർന്ന് പോലീസിന്റെ സംരക്ഷണയിൽ ഭർത്താവും മകനും മലയിറങ്ങി. എന്നാൽ ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാൻ ശരവണ മാരൻ തയാറായില്ല. മലയിറങ്ങി ശരവണ മാരൻ പമ്പയിലെ പൊലീസ് ഔട്ട് പോസ്റ്റിൽ വിശ്രമത്തിനിരുന്നു. തൊട്ടു പിന്നാലെ മാധ്യമങ്ങളുടെ കണ്ണിൽ പെടാതെ ശശികലയും പമ്പയിലെത്തി. മുഖം മറച്ച് പമ്പ കടക്കാനൊരുങ്ങിയ ശശികലയെ മാധ്യമ പ്രവർത്തകർ തിരിച്ചറിഞ്ഞു. പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചു. പതിനെട്ടാം പടിക്ക് സമീപമെത്തിയ തനിക്ക് പൊലീസ്  ദർശനാനുമതി നിഷേധിച്ചുവെന്നായിരുന്നു ആരോപണം.  

sasikala-srilanka-2

പോലീസിന് നൽകിയ രേഖകളിൽ  ശശികലക്ക് 46 വയസ്സാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE