പ്രക്ഷോഭവുമായി യുഡിഎഫും; നാളെ കരിദിനം; അക്രമത്തോട് യോജിപ്പില്ല

udf-2
SHARE

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫും. നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും നടത്തും. അക്രമസമരങ്ങളോട് യോജിപ്പില്ലെന്നും യുഡിഎഫ് പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മുഖ്യമന്ത്രി ഒരു പക്ഷം പിടിച്ച് വിഭാഗീതയ വളര്‍ത്തുകയാണ്. ഇത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നു ഉമ്മൻ ചാണ്ടി ദുബായിൽ വ്യക്തമാക്കി. സർക്കാരും മുഖ്യമന്ത്രി പിണറായി  വിജയനും തെറ്റുതിരുത്താൻ തയ്യാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. 

ആചാരം ലംഘിക്കണമെന്ന മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണ് നടപ്പായതെന്നും ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് യു.ഡി.എഫ് നിലപാട്. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ  മനസില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യുവതികളെ ശബരിമലയിൽ കയറ്റിയതെന്നും ന്യുനപക്ഷങ്ങളടക്കമുള്ള വിശ്വാസി സമൂഹം കരുതിയിരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

കള്ളൻമാരെ കയറ്റുന്നതുപോലെ മുഖ്യമന്ത്രിയാണ് യുവതികളെ ശബരിമലയിൽ കയറ്റിയതെന്നായിരുന്നു കെ പി പി സി വർക്കിങ് പ്രസിഡന്റ് കെ.സുധാകരന്റ വിമര്‍ശനം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.