ഓഖി മുന്നറിയിപ്പിൽ വീഴ്ച; രൂക്ഷമായി വിമർശിച്ച് നിയമസഭാ സമിതി

ockhi-2
SHARE

ഒാഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതിലും തുടര്‍പ്രവര്‍ത്തനങ്ങളിലും ദുരന്തനിവാരണ ഏജന്‍സിക്കും കാലാവസ്ഥാ വകുപ്പിനും  വീഴ്ചപറ്റിയെന്ന് നിയമസഭാ പരിസ്ഥിതി സമിതി. ഐ.എസ്.ആര്‍.ഒയുടെ റഡാര്‍ സംവിധാനം ഒാഫീസ് സമയത്ത് മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നും സമിതിയുടെ പതിനൊന്നാമത് റിപ്പോര്‍ട്ട് പറയുന്നു. കേരളതീരത്തെ ഒരു അപകട സിഗ്നല്‍സ്റ്റേഷന്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ സമിതി കണ്ടെത്തി.

ഓഖി ചുഴലിക്കാറ്റിന് ശേഷമുള്ള മാറ്റങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് വിവിധ സംസ്ഥാന, കേന്ദ്രഏജന്‍സികളെ നിയമസഭാ സമിതി രൂക്ഷമായി വിമര്‍ശിച്ചത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതിലുണ്ടായ വീഴ്ചയില്‍ നിന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന് മാറാനാകില്ല ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചാലെ കിട്ടിയാലെ മുന്നറിയിപ്പു നല്‍കുകയുള്ളൂ എന്നതാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്. ഇതില്‍ മാറ്റം വരണം. ഐഎസ്ആര്‍ഒയുടെ റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ ഒാഫീസ് സമയത്ത് മാത്രമെ ലഭ്യമാകൂ എന്നും സമിതി ചൂണ്ടിക്കാട്ടുന്നു. സുനാമി പുനരധിവാസ പദ്ധതിയനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ബീക്കണ്‍ ലൈറ്റ് എവിടെപ്പോയി എന്ന് റിപ്പോര്‍ട്ട് ചോദിക്കുന്നു.

മറൈന്‍എന്‍ഫോഴ്സ്മെന്റ് വകുപ്പ് പലപ്പോഴും ബോട്ടുകള്‍വാടകക്ക് എടുക്കേണ്ട സ്ഥിതിയിലാണ്. ചുഴലിക്കാറ്റ് സിഗ്നല്‍സ്റ്റേഷനുകളില്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒാഖിയില്‍ എത്രപേരെ കാണായാതെന്ന ആശയക്കുഴപ്പം തുടരുന്നത് കടലില്‍പോകുന്നവരുടെ കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്ന സംവിധാനമില്ലാത്തതിനലാണ്.  നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സുമായി ചേര്‍ന്ന് ഇതിനുള്ള സാങ്കേതിക സംവിധാനം ഉണ്ടാക്കണം. മൊബൈൽ ഫോണ്‍വഴി കാലാവസ്ഥാ വിവരങ്ങള്‍ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കണം. അശാസ്ത്രീയ പുലിമുട്ട്, കടല്‍ഭിത്തി നിര്‍മ്മാണം ഒഴിവാക്കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്ളതും മറിഞ്ഞാലും പൊങ്ങിക്കിടക്കുന്നതുമായ വള്ളങ്ങള്‍ ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സുനാമിയെക്കാള്‍ വലിയ ദുരന്തമാണ് ഓഖിയെന്നും ഇതിന്റെ ഗൗരവം മനസ്സിലാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നാണ് സഭാസമിതി ആവശ്യപ്പെടുന്നത്. ഇത് ശ്രദ്ധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ, അതോ പതിവ് നിയമസഭാ സമിതി റിപ്പോര്‍ട്ട് പോലെ ഇതും വിസ്മരിക്കപ്പെടുമോ എന്നതാണ് ഇനികാണേണ്ടത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.