കണ്ണൂർ പീഡനം: 2 പേർകൂടി പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് ഒളിവിൽ തന്നെ

rape-kannur
SHARE

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ രണ്ടുപ്രതികൾ കൂടി കസ്റ്റഡിയിൽ. തളിയിൽ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബവിൻ എന്നിവരാണ് പിടിയിലായത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ താളികാവ് യൂണിറ്റ് സെക്രട്ടറി റാം കുമാർ ഉൾപ്പടെയുള്ള പ്രതികളാണ് ഒളിവിലുള്ളത്. കുടിയാൻമല പൊലീസ് കസ്റ്റഡിയിലെടുത്ത പുതിയങ്ങാടി സ്വദേശി കെ.ടി.അബ്ദുൾ സമദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 

തളിപ്പറമ്പ്, കുടിയാൻമല, പഴയങ്ങാടി, വളപട്ടണം, കണ്ണൂർ, എടക്കാട് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ താളികാവ് യൂണിറ്റ് സെക്രട്ടറി റാം കുമാർ ഉൾപ്പടെയുള്ള പ്രതികളാണ് ഒളിവിലുള്ളത്. 

വളപട്ടണം, പഴയങ്ങാടി സ്റ്റേഷൻ പരിധിയിലെ കേസുകളിൽ പ്രതിയായ മൂന്ന് പേർ ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. പീഡനത്തിനിരയായ പതിനാറുകാരിയുടെ സഹോദരനെ ഷൊർണൂരിലേക്ക് വിളിച്ചുവരുത്തി ബ്ലാക്ക് മെയിലിങ് നടത്തിയവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ലഹരിമരുന്ന് ഇടപാടുകളും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതേസമയം അറസ്റ്റിലായവർക്ക് ഡിവൈഎഫ്ഐയുമായി ബന്ധമില്ലെന്നും എല്ലാ പ്രതികളെയും പിടികൂടണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.