പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ല; വീട്ടില്‍ നിന്ന് മടങ്ങിയത് 10മിനിറ്റ് മുമ്പ്; അയല്‍വാസി

trissur-neighbour
SHARE

തൃശൂർ മലാക്കയില്‍ ഇന്നലെ രാത്രി വീടിനകത്തുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു കുട്ടികൾ  മരിച്ചു. എന്നാൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്ന് അയല്‍വാസി വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. അപകടത്തിന് പത്തു മിനിറ്റ് മുന്‍പാണ് ഈ വീട്ടില്‍ നിന്ന് വര്‍ഗീസ് മടങ്ങിയത്. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്‍റേഴ്സണ് പൊള്ളലേറ്റതെന്നും വര്‍ഗീസ് പറഞ്ഞു.

ആച്ചക്കോട്ടിൽ ഡാന്റേഴ്സന്‍റെ മക്കളായ രണ്ട് വയസുകാരി സെലസ്മിയയും പത്ത് വയസുകാരന്‍ ഡാൻഫലീസുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഡാന്റോസിനെയും ഭാര്യ ബിന്ദുവിനെയും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂത്തമകള്‍  സെലസ്ഫിയയുടെ പരുക്കുകള്‍ ഗുരുതരമല്ല. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യനിഗമനം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.