കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; ജയില്‍മോചനം 21 ദിവസത്തിന് ശേഷം

k-surendran-bail-hc
SHARE

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു . ശബരിമലയുള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് ജാമ്യം. ചിത്തിരആട്ടവിശേഷദിവസം ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതടക്കം 15 കേസിലും ജാമ്യമായതോടെ സുരേന്ദ്രന്‍ ജയില്‍മോചിതനാകും.

സന്നിധാനത്തേക്കുള്ള യാത്രയില്‍  കെ സുരേന്ദ്രനെ  നിലയ്ക്കല്‍ വച്ച് പൊലീസ് കസ്റ്റഡിയെലടുക്കുമ്പോള്‍ അതൊരു കരുതലറസ്റ്റ് മാത്രമായിരുന്നു . പക്ഷേ പിന്നിടങ്ങോട്ട് വാറന്റായതും അല്ലാത്തതുമായ കേസുകളെല്ലാം  സുരേന്ദ്രന് ഒരുമിച്ച് നേരിടേണ്ടിവന്നു . ഇതില്‍ പൊലീസ് ഒടുവിലായി ചുമത്തിയതാണ് ചിത്തിര ആട്ട ദിവസം സന്നിധാനത്ത്  53കാരിയെ ആക്രമിച്ചിതിലെ ഗൂഢാലോചനകുറ്റം . ഈ കേസില്‍ കീഴ്കോടതിയല്‍ നിന്് ജാമ്യം ലഭിക്കാതെ വന്നതോടെയാണ് കഴിഞ്ഞയാഴ്ച സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത് . ശബരിമലയിലെ സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ സുരേന്ദ്രന് ജാമ്യം കൊടുക്കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

എത്രനാള്‍ ജയിലില്‍ വയ്ക്കുമെന്നായിരുന്നു ഇന്നലെ ഇതിനോടുള്ള കോടതിയുടെ മറുപടി. ഇരുഭാഗത്തെയും വാദങ്ങള്‍കേട്ടശേഷമാണ് പത്തനംതിട്ടജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധിയോടെ ജാമ്യം നല്‍കിയത്. രണ്ടുലക്ഷം രൂപകെട്ടിവയ്ക്കുന്നതിനൊപ്പം  രണ്ട് ആള്‍ജാമ്യവും ഉറപ്പാക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടുരതെന്നും കോടതി നിര്‍ദേശിച്ചു . വാറണ്ടായിരുന്ന 8 കേസുകളില്‍ സംസ്ഥാനത്തെ മറ്റ് കോടതികള്‍ ജാമ്യം അനുവദിച്ചതിനാല്‍ ഹൈക്കോടതി ഉത്തരവ് ഹാജരാക്കുന്ന മുറയ്ക്ക്  സുരേന്ദ്രന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങാം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.