സുരേന്ദ്രന്‍ തിരിച്ചെത്തുന്നത് കരുത്തനായി; ജനപിന്തുണ വര്‍ധിച്ചു: ബിജെപി

surendran-pilli
SHARE

കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്‍റെ ഗൂഢാലോചനയ്ക്കേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്.ശ്രീധരന്‍പിള്ള. കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട്ടു പറഞ്ഞു. കരുത്തനായാണ് സുരേന്ദ്രന്‍ തിരിച്ചെത്തുന്നത്. ജനപിന്തുണ വര്‍ധിച്ചെന്നും ശ്രീധരന്‍പിള്ള പറ‍ഞ്ഞു.

ചിത്തിരആട്ട സമയത്ത് യുവതിയെ തടഞ്ഞകേസില്‍ കെ. സുരേന്ദ്രന് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 23 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് സുരേന്ദ്രന്‍ മോചിതനാവുന്നത്. കഴിഞ്ഞ മാസം 17നാണ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പുറപ്പെട്ട സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

തന്നെ ആജീവനാന്തം ജയിലിലിടാനുള്ള ഗൂഢാലോചനയാണ് പൊലീസ് നടത്തുന്നതെന്നു സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം ശബരിമലപ്രശ്നത്തില്‍ ബി.ജെ.പി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലെത്തി‍. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന ബി.ജെ.പിയുടെ അനിശ്ചിതകാല സമരം ശബരിമലക്കൊപ്പം കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരെയുമാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.