നിരീക്ഷണസമിതിക്കെതിരായ സര്‍ക്കാര്‍ ഹര്‍ജി; ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

sabarimala-supreme-court-21
SHARE

ശബരിമലയില്‍ മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല. അടിയന്തരമായി പരിഗണിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തള്ളി. 

യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുളള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജിയും അടിയന്തരമായി പരിഗണിക്കില്ല. ക്രമപ്രകാരം മാത്രമേ രണ്ടു ഹർജികളും പരിഗണിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്‌തമാക്കി. നിരീക്ഷണസമിതിയെ നിയോഗിച്ച ഹൈക്കോടതി തീരുമാനം പൊലീസിനും എക്സിക്യൂട്ടീവിനും മേലുളള കടന്നുകയറ്റമാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.