രാജസ്ഥാനും തെലങ്കാനയും ബൂത്തിലേക്ക്; 'നിര്‍ണായകം'ഈ സെമി പോരാട്ടങ്ങൾ

election
SHARE

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും  തെലങ്കാനയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര അനുഭവപ്പെട്ടു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാജെ സിന്ധ്യ സ്വന്തം മണ്ഡലമായ ജലാര്‍പതനില്‍ വോട്ട് രേഖപ്പെടുത്തി. രാജസ്ഥാനിലെ ഇരുന്നൂറില്‍ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് രാംഗഡ് മണ്ഡലത്തിലെ വോട്ടെടുപ്പ് നീട്ടിവച്ചിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി ചന്ദ്രശേഖര റാവു  അടക്കമുള്ള നിരവധി വി.ഐ.പികൾക്ക് ഹൈദരബാദ് മേഖലകളിലാണ് വോട്ട്. തെലങ്കാന രാഷ്ട്ര സമിതിയും കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാകൂട്ടമിയും തമ്മിൽ ശക്തമായ മത്സരം നടന്ന തെലങ്കാനയിൽ വോട്ടിങ്ങ് ശതമാനം ഉയരാനാണ് സാധ്യത. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു കോടിയോളം രൂപ പിടിച്ചെടുത്തു. ജനാധിപത്യത്തിന്റെ ഉല്‍വസത്തില്‍ പങ്കാളിയായി എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.