കടലക്കറി കണ്ണിലെറിഞ്ഞു പ്രതി രക്ഷപ്പെട്ട സംഭവം; രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

prathi-escape
SHARE

കഴിക്കാൻ നൽകിയ കടലക്കറി പൊലീസുകാരുടെ കണ്ണിലെറിഞ്ഞ് മോഷണക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ടു പോലീസുകാർക്ക് സസ്‌പെൻഷൻ.  എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ചൊവാഴ്ച രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി. രക്ഷപെട്ടുപോയ ഒരു പ്രതിയെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല. രക്ഷപെടാൻ ശ്രമിച്ച മറ്റൊരാളെ പൊലീസുകാർ അപ്പോൾ തന്നെ പിടികൂടിയിരുന്നു. 

പൊന്നാനിക്കാരായ മുഹമ്മദ് അസ്ലം, തഫ്സീർ ദർവേഷ്. കൊച്ചി നഗരത്തിൽ അടുത്തയിടെ നടന്ന ചില മോഷണക്കേസുകളിൽ അറസ്റ്റിലായി റിമാൻഡിൽ ആയ ശേഷം ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി സെൻട്രൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പുലർച്ചെ മൂന്നേകാലോടെ ഇവരിൽ ഒരാൾ മൂത്രം ഒഴിക്കാൻ പോകണമെന്ന് ആവശ്യപ്പെടുകയും. പാറാവ് പോലീസുകാരൻ ലോക്കപ്പ് തുറന്ന് പ്രതിയെ പുറത്തിറക്കി, വീണ്ടും താഴിട്ട് പൂട്ടി. തിരികെ എത്തുന്നത് കാത്ത് എന്ന മട്ടിൽ അടുത്തയാൾ ലോക്കപ്പിന്റെ വാതിലിനോട് ചേർന്ന് നിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 

അഞ്ചു മിനിറ്റിനു ശേഷം ആദ്യം പോയയാൾ തിരിച്ചെത്തി. ഉള്ളിൽ കയറ്റാനായി ലോക്കപ്പ് തുറന്നയുടൻ ഗ്ലാസ്സിൽ ഒഴിച്ചു സൂക്ഷിച്ച കടലക്കറി പോലീസുകാരന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. രണ്ടുപേരും ഓടിയെങ്കിലും ഒരാളെ വളരെ ശ്രമകരമായി പൊലീസുകാർ കീഴ്‌പ്പെടുത്തി. പുറത്തേക്ക് ഓടിയ പ്രതിയുടെ തൊട്ടുപിന്നാലെ തന്നെ രണ്ടു പൊലീസുകാർ ഓടിയെങ്കിലും തൊട്ടടുത്ത വളവ് തിരിഞ്ഞ ശേഷം ഇരുട്ടിൽ കാണാതാകുകയായിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.