ശശികലയെ അറസ്റ്റിനെച്ചൊല്ലി പൊലീസില്‍ വിവാദം; വിശദീകരണം തേടി ഡിജിപി

sasikala-on-pinarayi
SHARE

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ ശബരിമലയിൽ അറസ്റ്റ് ചെയ്തതിനെ ചൊല്ലി പൊലീസിൽ തർക്കം. മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ്.പി.സുദർശൻ അറസ്റ്റിന് തയാറായില്ലെന്നും നടപടി വേണമെന്നും കാണിച്ച് സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ.ജി വിജയ് സാഖറെ റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് ഡി.ജി. പി ലോക്നാഥ് ബെഹ്റ സുദർശനോട് വിശദീകരണം തേടി. 

16ന്  ശബരിമലയിലേക്കെത്തിയ ശശികലയെ രാത്രി 8 മണിയോടെയാണ് മരക്കൂട്ടത്ത് വച്ച് പൊലീസ് തടഞ്ഞത്. തിരികെ പോകണമെന്ന പൊലീസ് നിർദേശം ലംഘിച്ചതോടെ അറസ്റ്റ് ചെയ്യാൻ എ.ജി. നിർദ്ദേശിച്ചിരുന്നു. എന്നാൽ എസ്.പി തയാറായില്ല. സ്പെഷൽ ഡ്യൂട്ടിക്കെത്തിയതിനാൽ അറസ്റ്റ് രേഖപ്പെടുത്താനാവില്ലെന്നും സന്നിധാനം എസ്.ഐ എത്തണമെന്നും എസ്പി ആവശ്യപ്പെട്ടെന്നുമാണ് ഐ.ജിയുടെ റിപ്പോർട്ടിൽ പറയുന്നത്. പുലർച്ചെ ഒന്നര വരെ അറസ്റ്റ് വൈകാൻ കാരണം ഈ തർക്കമായിരുന്നുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.