സഭയിൽ ഇന്നും പ്രതിഷേധം, ബഹളം; ചോദ്യോത്തരവേള റദ്ദാക്കി; പിരിഞ്ഞു

assembly
SHARE

പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നും നിയമസഭ പിരഞ്ഞു. സഭ ആരംഭിച്ച ഉടന്‍ തന്ന പ്രതിഷേധവുമായി പ്രതിപക്ഷം നടത്തുത്തളത്തിലിറങ്ങുകയായിരുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  മൂന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ അനുഷ്ഠിക്കുന്ന സത്യഗ്രഹം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. എം.എല്‍.എമാരുടെ ശബരിമല സത്യഗ്രഹം അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.  തുടര്‍ന്ന് സബ്മിഷനും ശ്രദ്ധക്ഷണിക്കലും മേശപ്പുറത്തുവെച്ചു. ചോദ്യോത്തരവേള റദ്ദാക്കി ഇന്നത്തേക്ക് സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

അതേസമയം ശബരിമലപ്രശ്നത്തില്‍ ബി.ജെ.പി സെക്രട്ടേറിയറ്റിനു മുന്നിലും യു.ഡി.എഫ് നിയമസഭാ കവാടത്തിലും നടത്തിവരുന്ന സമരങ്ങള്‍ ഇന്ന് അഞ്ചാം ദിവസത്തിലെത്തി‍. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന ബി.ജെ.പിയുടെ അനിശ്ചിതകാല സമരം ശബരിമലക്കൊപ്പം കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരെയുമാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.