അപമാനിച്ചെന്ന് കണ്ണന്താനം; കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല

kannur-kannanthanam
SHARE

ഉദ്ഘാടനം പടിവാതിലിൽ നിൽക്കുമ്പോൾ വിവാദങ്ങളിൽ പുകഞ്ഞ് വീണ്ടും കണ്ണൂർ വിമാനത്താവളം. വിമാനത്താവള ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തെത്തി. സംസ്ഥാനസര്‍ക്കാര്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് കണ്ണന്താനം കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്തയച്ചു. ഉദ്ഘാടനത്തിന് കൃത്യസമയത്ത് ക്ഷണിച്ചില്ലെന്നാണ് കണ്ണന്താനത്തിന്റെ ആരോപണം. 

ഉദ്ഘാടനചടങ്ങിലേക്ക് മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്‍പ്പത്തമെന്ന് പ്രതിപക്ഷനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൊണ്ണൂറ് ശതമാനം പണിപൂര്‍ത്തിയാക്കിയതാണ്. അമിത്ഷാ വന്നിറങ്ങി ഉദ്ഘാടനം ചെയ്ത വിമാനത്താവളം ഇപ്പോള്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്തിനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. യുഡിഎഫ് നേതാക്കള്‍ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കും, എന്നാലിത് ബഹിഷ്ക്കരണമല്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.