ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; അഞ്ചു യുവാക്കള്‍ അറസ്റ്റിൽ

instagram-rape-arrest
SHARE

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയതിന് കോഴിക്കോട് താമരശേരിയില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നല്ലളം സ്വദേശി ഹാമിദും ഇദ്ദേഹത്തിന് സഹായം ചെയ്ത നാല് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. 

ഇന്‍സ്റ്റഗ്രാം വഴിയാണ് ഹാമിദുമായി പെണ്‍കുട്ടി സൗഹൃദത്തിലായത്. സൗഹൃദം പിന്നീട് പ്രണയമായി. കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ കാണാതായി. ഒരുമിച്ച് ജീവിക്കാമെന്നറിയിച്ച് പെണ്‍കുട്ടിയും ഹാമിദും നാടുവിടുകയായിരുന്നു. പെണ്‍കുട്ടിയുമായി ഹാമിദ് കൊടുങ്ങല്ലൂര്‍, കൊച്ചി, വാഗമണ്‍,തൊടുപുഴ എന്നിവിടങ്ങളിലെത്തി. ഇതിനിടയിലാണ് പല ഘട്ടങ്ങളിലായി സുഹൃത്തുക്കളായ സല്‍മാന്‍ ഫാരിസ്, ഓതായിമംഗലം വിഷ്ണു, പള്ളിപ്പറമ്പില്‍ അഫ്താബ്, ആലപ്പാട്ട് അബ്ദുല്‍ അസീസ് എന്നിവര്‍ ഹാമിദിന് സഹായം ചെയ്തത്. ഒളിച്ചുകഴിയുന്നതിനും സഞ്ചരിക്കുന്നതിന് വാഹനവും സുഹൃത്തുക്കള്‍ തരപ്പെടുത്തി നല്‍കി. 

ഫോണ്‍വിവരങ്ങള്‍ പിന്തുടര്‍ന്നാണ് അഞ്ചുപേരെയും പിടികൂടിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹാമിദിന് മാത്രമാണ് സംഭവത്തില്‍ പങ്കുണ്ടായിരുന്നതെന്നാണ് വ്യക്തമാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതും ലൈംഗിക അതിക്രമവും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. വിശദമായ അന്വേഷണം നടത്തുമെന്ന് താമരശേരി സി.ഐ അറിയിച്ചു. താമരശേരി കോടതിയില്‍ ഹാജരാക്കിയ അഞ്ചുപേരെയും റിമാന്‍ഡ് ചെയ്തു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.