അഡ്‍ലെയ്ഡ് ടെസ്റ്റ്; ഓസീസിനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു

test
SHARE

അഡ്‍ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്നനിലയില്‍. 26 റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസിനെയും രണ്ടുറണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെയും അശ്വിന്‍ പുറത്താക്കി. ആരണ്‍ ഫിഞ്ചിനെ  ഇഷാന്ത് ശര്‍മ ആദ്യ ഒാവറില്‍ മടക്കി. ഉസ്മാന്‍ ഖവാജയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമാണ് ക്രീസില്‍. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 250 റണ്‍സിന് പുറത്തായി. രണ്ടാം ദിനം ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമിയെ ജോഷ് ഹേസല്‍വുഡ് പുറത്താക്കി. ഹേസല്‍വുഡ് മൂന്നുവിക്കറ്റ് വീഴ്ത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.