
രാജ്യാന്തര ചലച്ചിത്രോത്സവം ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. തിരുവനന്തപുരം നിശാഗന്ധിയിലെ ലളിതമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. സമഗ്രസംഭാവനക്കുള്ള പുരസ്കാരം ഇറാനിയന്‍ സംവിധായകന് മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
അതിജീവനം പ്രമേയമാക്കിയ മേളയില്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള 164 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ആദ്യദിനം 34 ചിത്രങ്ങള്‍. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിച്ചത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ രാവിലെ മുതല്‍ തിയേറ്ററുകള്‍ക്കു മുന്നില്‍ പ്രേക്ഷകരുടെ നീണ്ടനിര ഉണ്ടായത് സംഘാടകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.