മോദി പ്രഭാവം അകലെ; ഹൃദയഭൂമിയിൽ കൊടിയേറുന്നത് കോൺഗ്രസ് ജയഭേരി? ആകാംക്ഷ

modi-rahul-bjp-congress
SHARE

ചിത്രത്തിന്റെ പൂർണരൂപം വ്യക്തമാവാൻ ദിവസങ്ങളുടെ കാത്തിരിപ്പുണ്ടെങ്കിലും എക്സിറ്റ്പോൾ ഫലങ്ങൾ കോൺഗ്രസിന് നൽകുന്നത് തികഞ്ഞ ആവേശം. പൊതുതിരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി ബിജെപി വിലയിരുത്തുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോള്‍ ഫലങ്ങൾ ബിജെപിയുടെ ചങ്കിടിപ്പേറ്റുകയാണ്. മധ്യപ്രദേശിൽ കോൺഗ്രസിന് മുന്നേറ്റമുണ്ടാകുെമന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഛത്തീസ്ഗഡിലും കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ചും രാജസ്ഥാന്‍ കോണ്‍ഗ്രസിനും പ്രവചിച്ചാണ് പുറത്തുവന്നിരിക്കുന്ന എക്സിറ്റ്പോൾ ഫലങ്ങൾ‍. തെലങ്കാനയില്‍ ടി.ആര്‍.എസിന് അധികാരത്തുടര്‍ച്ചയും മിസോറമില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുമാണ് എക്സിറ്റ്പോള്‍ പ്രവചിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ എന്ന് വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്സിറ്റ്പോളുടെ വരവ്. എ.ബി.പി, ഇന്ത്യാ ടുഡെ സര്‍വേകള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് േകവലഭൂരിപക്ഷം ഉറപ്പിച്ചപ്പോള്‍ ടൈംസ്നൗവും ഇന്ത്യാടിവിയും ബി.ജെ.പിക്ക് അനുകലൂമായി പ്രവചിച്ചു. രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് ഭൂരിപക്ഷം സര്‍വേകളുടെ പ്രവചനം. ഇന്ത്യാടുഡേ സര്‍വേ കോണ്‍ഗ്രസിന് 141 സീറ്റ് വരെ പ്രവചിച്ചപ്പോള്‍ റിപ്പബ്ളിക് ടിവി– ജന്‍ കി ബാത്ത് ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കി. ശക്തമായ ത്രികോണ മല്‍സരം നടന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ചാണ്. ബി.ജെ.പിക്ക് എ.ബി.പി ന്യൂസ് 52 സീറ്റും ടൈംസ്നൗ 46 സീറ്റും ജന്‍കിബാത്ത് 48 സീറ്റും പ്രവചിച്ചപ്പോള്‍ സി.വോട്ടറും ആക്സിസ് മൈഇന്ത്യയും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നല്‍കി. 

തെലങ്കാനയില്‍ ടി.ആര്‍.എസ് അധികാരത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേ ഫലങ്ങള്‍. ടി.ആര്‍.എസിന് 91 സീറ്റ് വരെയാണ് ഇന്ത്യാടുഡേ നല്‍കുന്നത്. കോണ്‍ഗ്രസ്, ടി.ഡി.പി കക്ഷികളുടെ നേതൃത്വത്തിലുള്ള മഹാകൂട്ടമി കാര്യമായ ചലനമുണ്ടാക്കിയില്ലെന്നാണ് എക്സിറ്റ്പോളുടെ നിലപാട്. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണം അവശേഷിക്കുന്ന മിസോറം ഇത്തവണ എം.എന്‍.എഫിനൊപ്പം പോകുമെന്നും റിപ്പബ്ളിക് ജന്‍കിബാത്ത് പ്രവചിക്കുന്നു. ഇതെല്ലാം പറയുമ്പോഴും എക്സിറ്റ്പോള്‍ ഫലങ്ങളെ തിരഞ്ഞെടുപ്പ് ഫലം പലപ്പോഴും പരാജയപ്പെടുത്തിയ ചരിത്രമുണ്ട്. അതിനാല്‍, യഥാര്‍ഥ ഫലം അറിയാന്‍ പതിനൊന്നിന് രാവിലെ വരെ കാത്തിരിക്കണം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.