ശബരിമലയിൽ വിൽക്കുന്നത് കാലാവധി കഴിഞ്ഞ അരവണ; ചതിയെന്ന് ഭക്തർ: രോഷം

aravana
SHARE

ശബരിമലയിൽ വിൽക്കുന്നത് കാലാവധി കഴിഞ്ഞ അരവണ പ്രസാദം ആണെന്ന് ആക്ഷേപം. കഴിഞ്ഞ വർഷം നിർമിച്ച അരവണ ലഭിച്ച അയ്യപ്പന്മാർ പരാതിയുമായി രംഗത്തെത്തി. സന്നിധാനത്ത് തിരക്ക് കൂടുന്ന സാഹചര്യത്തിൽ നിർത്തിവച്ച അപ്പം, അരവണ നിർമാണം പുനരാരംഭിച്ചു.   

നിലമ്പൂർ സ്വദേശി രാജേഷിന് ലഭിച്ച അരവണ പ്രസാദത്തിന്റെ നിർമാണ തീയതി ഒന്നു നോക്കുക. 2017 ഡിസംബർ 12. അതായത് ഒരു വർഷത്തിലധികം പഴക്കമുണ്ടെന്നർത്ഥം. നിർമാണ തീയതി മുതൽ രണ്ടു മാസം മാത്രമേ അരവണ ഉപയോഗിക്കാവൂ. വിഡിയോ കാണാം

ദേവസ്വം ബോർഡ് അയ്യപ്പന്മാരോട് ചെയ്യുന്ന ചതിയാണിത് ഇതു സംബന്ധിച്ച് ദേവസ്വം ബോർഡിനു വകുപ്പ് മന്ത്രിക്കും പരാതി നൽകിയെന്നും ഭക്തർ പറഞ്ഞു. അതേസമയം സന്നിധാനത്ത് തിരക്ക് കൂടുകയാണ്. ഇന്നലെ മാത്രം എഴുപതിനായിരം തീർഥാടകരാണ് ദർശനം നടത്തിയത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.