രണ്ടിടത്തും ബൂത്തുകളില്‍ നീണ്ട നിര; രാജസ്ഥാന്‍ പിടിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

sachin-pilot
SHARE

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും തെലങ്കാനയിലും ഭേദപ്പെട്ട പോളിങ്. രാജസ്ഥാനില്‍ ഇതുവരെ 29 ശതമാനവും തെലങ്കാനയില്‍ 30 ശതമാനുവും പോളിങ് രേഖപ്പെടുത്തി. രാജസ്ഥാനില്‍ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറുണ്ടായത് പോളിങ് സ്റ്റേഷനുകളില്‍ സംഘര്‍ഷത്തിന് വഴിവച്ചു. തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന പരാതിയുമായി ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട രംഗത്തെത്തി.  

രാജസ്ഥാനിലെ 199 സീറ്റുകളില്‍ 2274 സ്ഥാനാര്‍ഥികളും തെലങ്കാനയിലെ 119 മണ്ഡലങ്ങളില്‍ 1821 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്. രണ്ടുസംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ അഹോര്‍, ബിക്കാനര്‍ എന്നിവിടങ്ങളില്‍ വോട്ടിങ്ങ് യന്ത്രങ്ങളില്‍ തകരാറ് ഉണ്ടായതിനെ തുടര്‍ന്ന് പോളിങ് അല്‍പസമയത്തേക്ക് നിറുത്തിവച്ചു. ഇതേ തുടര്‍ന്ന് പോളിങ് ബൂത്തുകളില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. യന്ത്രങ്ങളിലെ തകരാറ് പരിഹരിച്ച് ഇവിടെ പിന്നീട് പോളിങ് പുനരാരംഭിച്ചു.

മുഖ്യമന്ത്രി വസുന്ധരരാജെ സ്വന്തം മണ്ഡലമായ ഝല്‍റാപഠനിലെ വനിതകള്‍ക്കായുള്ള പിങ്ക് പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ജയ്പുരിലും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ജോധ്പുരിലും വോട്ട് ചെയ്തു. രാജസ്ഥാനിലെ ഇരുന്നൂറില്‍ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് രാംഗഡ് മണ്ഡലത്തിലെ വോട്ടെടുപ്പ് നീട്ടിവച്ചിരിക്കുകയാണ്. തെലങ്കാനയില്‍ കല്‍വക്കുറിച്ചി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വംശിചന്ദ് റെഡ്ഡിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ രാത്രി നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപയ്ക്കടുത്ത് പിടിച്ചെടുത്തു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു, പി.സി.സി അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി, സൂപ്പര്‍താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, ജൂനിയര്‍ എന്‍.ടി.ആര്‍, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.