കണ്ണൂരിലേക്ക് ഉമ്മന്‍ചാണ്ടിക്കും വി.എസിനും ക്ഷണമില്ല; അല്‍പ്പത്തമെന്ന് ചെന്നിത്തല

ramesh-chennithala-2
SHARE

കണ്ണൂര്‍വിമാനത്താവളത്തിന്റെ ഉത്ഘാടനചടങ്ങിലേക്ക് മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്‍പ്പത്തമെന്ന് പ്രതിപക്ഷനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൊണ്ണൂറ് ശതമാനം പണിപൂര്‍ത്തിയാക്കിയതാണ്. അമിത്ഷാ വന്നിറങ്ങി ഉത്ഘാടനം ചെയ്ത വിമാനത്താവളം ഇപ്പോള്‍ വീണ്ടും ഉത്ഘാടനം ചെയ്യുന്നതെന്തിനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. യുഡിഎഫ് നേതാക്കള്‍ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കും, എന്നാലിത് ബഹിഷ്ക്കരണമല്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE