നവകേരളത്തിന് ഊര്‍ജമേകി ‘കേരളം നാളെ’; ആശയക്കൂട്ടം പരിശോധിക്കുമെന്ന് സര്‍ക്കാര്‍

mammen-mathew-ramesh-ep
മലയാള മനോരമ ചീഫ് എഡിറ്റർമാമ്മൻ മാത്യു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഇ.പി ജയരാജൻ
SHARE

നവകേരള നിർമാണത്തിന് ആശയക്കൂട്ടങ്ങളും അഭിപ്രായ നിര്‍ദേശങ്ങളും സമ്മാനിച്ച് ‘കേരളം നാളെ’ വികസന ഉച്ചകോടി.  സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ഏറ്റവും പ്രധാനം ആശയങ്ങളാണെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. മലയാള മനോരമയും മനോരമ ന്യൂസും ചേർന്ന് സംഘടിപ്പിച്ച കേരളം നാളെ വികസന ഉച്ചകോടില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഉച്ചകോടിയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനത്തിൽ മലയാള മനോരമ ചീഫ് എഡിറ്റർമാമ്മൻ മാത്യു ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ വിവരിച്ചു. 

കേരള പുനർനിർമാണം ഹരിത സുസ്ഥിര വഴികൾ ദുരന്തങ്ങൾ പ്രതിരോധവും അതിജീവനവും ഭാവി കേരളം ലോക മാതൃകകൾ എന്നീ മൂന്നു വിഭാഗങ്ങളിലായി പ്രഗത്ഭർ തയാറാക്കിയ നിർദ്ദേശങ്ങൾ സർക്കാർ പരിശോധിക്കുന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.

വിവാദങ്ങൾക്ക് അവധി കൊടുത്ത് കേരളത്തിന്റെ പുനർനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം ലഭ്യമാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കിട്ടിയ ധനം ഉപയോഗിച്ച് പുനർ നിർമാണം ഉടൻ തുടങ്ങണമെന്നും ഗവർണർ നിർദ്ദേശിച്ചു. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മലയാള മനോരമയും മനോരമ ന്യൂസും ചേര്‍ന്ന് സംഘടിപ്പിച്ച 'കേരളം നാളെ' വികസന ഉച്ചകോടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പ്രളയാനന്തര കേരളത്തിൽ ഹര്‍ത്താല്‍ നടത്തില്ലെന്ന് എല്ലാ രാഷ്ടീയ പാർട്ടികളും തീരുമാനിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ. മലയാള മനോരമയും മനോരമ ന്യൂസും ചേർന്ന് നടത്തിയ കേരളം നാളെ വികസന ഉച്ചകോടിയിലായിരുന്നു നിർദേശം. ഇക്കാര്യം  പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. കേരളത്തെ  പുനർനിർമിക്കേണ്ട സമയത്ത് മതിലുകെട്ടി വേർതിരിക്കാനാണ് സർക്കാർ ശ്രമമെന്ന്  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഹർത്താൽ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന നഷ്ടം  ചൂണ്ടിക്കാണിച്ചായിരുന്നു  കോടിയേരിയുടെ ഹർത്താൽ വിരുദ്ധ നിർദ്ദേശം. നിർദേശത്തോട് പി.എസ് ശ്രീധരൻ പിള്ളയും യോജിച്ചു. 

പ്രളയത്തിൽ മുങ്ങിയ കേരളത്തെ പുനർനിർമിക്കേണ്ട സമയത്ത് മതിലു കെട്ടി ജനങ്ങളിൽ വേർതിരിവുണ്ടാക്കാനാണ് സർക്കാരിന് താൽപര്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. 

 മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കന്നതുകൊണ്ടാണ് വനിത മതിൽ നടത്തുന്നതെന്നായിരുന്നു കോടിയേരിയുടെ മറുപടി .പ്രള  യാനന്തര കേരളത്തിനായി കേന്ദ്രത്തിൽ  പരാമവധി തുക കണ്ടെത്താൻ സർവകക്ഷിസംഘം പ്രധാനമന്ത്രിയെ കാണണമെന്ന നിർദേശത്താടും മൂവരും യോജിച്ചു .ഐ ബി എസ് ഗ്രൂപ്പ് ചെയർമാൻ വി.കെ. മാത്യൂസും ചർച്ചയിൽ പങ്കെടുത്തു. മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മോഡറേറ്ററായിരുന്നു. 

ഉദ്ഘാടന സമ്മേളനത്തിൽ ശശി തരൂർ എം.പി അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് വിഷയം അവതരിപ്പിച്ചു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് വി.വി.അനിൽകുമാർ, മലയാള മനോരമ എക്സിക്യുട്ടിപ് എഡിറ്റർ ജയന്ത് മാമൻ മാത്യു എന്നിവർ പങ്കെടുത്തു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.