കെഎസ്ആർടിസി എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

ksrtc-high-court
SHARE

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഒഴിവാക്കി പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.  ഉത്തരവ് നടപ്പാകുന്നതോടെ നാലായിരം ജീവനക്കാര്‍ പുറത്താകും. ഹൈക്കോടതി ഉത്തരവിന്റെ അന്തസത്ത ഉള്‍ക്കൊള്ളഉന്നുവെന്നും എന്നാല്‍ ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടുന്നത് പ്രായോഗികമാകില്ലെന്നും കെഎസ്ആര്‍ടിസി എംഡി  ടോമന്‍ ജെ തച്ചങ്കരി പ്രതികരിച്ചു 

പിഎസ്‌സി റാങ്ക് പട്ടികയുള്ളപ്പോള്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടിയാണ്  എംപാനല്‍ ജീവനക്കാരെ ഒഴിവാക്കാനുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് .ഇതനുസരിച്ച് പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും ഒഴിവാക്കി തല്‍സ്ഥാനത്ത് പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നല്‍കണം. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കാനും ജസ്റ്റീസുമാരായ വി ചിദംബരേഷും  ആര്‍ നാരായണപിഷാരടിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.  

തൊഴില്‍ദാതാവിന് ആവശ്യമുണ്ടെങ്കില്‍ മാത്രം നിയമനം മതിയെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി റാങ്ക് പട്ടികിയിലുള്ള ഉദ്യോഗാര്‍ഥികളുടെ ഹര്‍ജികള്‍ നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു . ഇതിനെതിരെ ഡിവിഷന്‍  ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് അനുകുലമായ വിധി. കോടതി ഉത്തരവ് കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകില്ലെങ്കിലും  ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി എംഡി ടോമന്‍ ജെ തച്ചങ്കരി‍ പ്രതികരിച്ചു. 

കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടാനാണ് കെ എസ് ആര്‍ടി സി നീക്കം. തീരുമാനം വേഗത്തില്‍ നടപ്പാക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും മാനേജ്മെന്റ് വിലയിരുത്തുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.