ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ പാര്‍ട്ടികള്‍ കൂട്ടായി ആലോചിക്കണം: കോടിയേരി

kodiyer-mullappally-sreedha
SHARE

ഹർത്താലുകൾ ഒഴിവാക്കാൻ എല്ലാം രാഷ്ട്രീയ പാർട്ടികളും കൂട്ടായി ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മലയാള മനോരമയും മനോരമ ന്യൂസും ചേർന്ന് നടത്തുന്ന കേരളം നാളെ വികസന ഉച്ചകോടിയിലായിരുന്നു, കോടിയേരിയുടെ നിർദേശം. 

ഹർത്താൽ ഒഴിവാക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും ഉറപ്പു നൽകി. നവകേരള നിർമാണത്തിനായി കൂടുതൽ കേന്ദ്ര സഹായം നേടാൻ സർവകക്ഷിസംഘം പ്രധാനമന്ത്രിയെ കാണണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മനോരമ ന്യൂസ്, ഡയരക്ടര്‍ ന്യൂസ് ജോണി ലൂക്കോസ് ചര്‍ച്ച നയിച്ചു.

വിവാദങ്ങൾക്ക് അവധി കൊടുത്ത് കേരളത്തിന്റെ പുനർനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം രാവിലെ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് അഭിപ്രായപ്പെട്ടു. ലഭ്യമായ സഹായധനം ഉപയോഗിച്ച് പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു. മലയാള മനോരമയും മനോരമ ന്യൂസും ചേർന്ന് സംഘടിപ്പിച്ച കേരളം നാളെ വികസന ഉച്ചകോടി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പ്രളയ ദുരന്തമുണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവങ്ങളായി മറ്റ് ചില വിഷയങ്ങളിലേക്ക് ശ്രദ്ധ മാറിപ്പോയെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. തുടർന്ന് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചു. 

കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം ലഭ്യമാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കിട്ടിയ ധനം ഉപയോഗിച്ച് പുനർ നിർമാണം ഉടൻ തുടങ്ങണമെന്നും ഗവർണർ നിർദ്ദേശിച്ചു. ഐക്യരാഷ്ട്രസഭ നിയോഗിച്ച സമിതി 31000 കോടി രുപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.കേന്ദ്രം 600 കോടി രൂപ മാത്രം അനുവദിച്ചതിൽ ദു:ഖമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായ ശശി തരൂർ എം.പി. പറഞ്ഞു. 

പുനർനിർമാണ പ്രവർത്തനങ്ങൾക്കായി റിവർ ബേസിൻ അതോറിറ്റി, ഹൈറേഞ്ച് റഗുലേഷൻ അതോറിറ്റി, സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ് അതോറിറ്റി എന്നീ മൂന്ന് ഏജൻസികൾ രൂപീകരിക്കുന്ന് മുഖ്യ പ്രഭാഷകനായ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.