ഹൈക്കോടതിയുടെ ശബരിമല സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

sabarimala-supreme-court
SHARE

ശബരിമലയില്‍ മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിരീക്ഷണസമിതിയെ നിയോഗിച്ച തീരുമാനം പൊലീസിനും എക്സിക്യൂട്ടീവിനും മേലുളള ജുഡിഷ്യറിയുടെ കടന്നുകയറ്റമാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. ശബരിമലയിലെ പൊലീസിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുളള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനസര്‍ക്കാര്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. 

ശബരിമലയിലെ നിരോധനാജ്ഞയെ പിന്തുണച്ച് ഹൈക്കോടതി രാവിലെ രംഗത്തെത്തി. നിരോധനാജ്ഞ തീര്‍ഥാടനത്തെ ബാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും നിരോധനാജ്ഞമൂലം ഉണ്ടായിട്ടില്ലെന്ന്  ഉന്നതാധികാര സമിതി അറിയിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു.  ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്ന് വ്യക്തമാക്കി പത്തനംതിട്ട എഡിഎം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നിരോധനജ്ഞ നീട്ടിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ഹര്‍ജി  അടുത്ത വ്യാഴാഴ്ച പരിഗണിക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.