കണ്ണൂരിലെ പതിനാറുകാരിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടു; അറസ്റ്റ്, ഞെട്ടല്‍

kannur-rape-arrest-2
SHARE

കണ്ണൂരിൽ പീഡനത്തിന് ഇരയായ പതിനാറുകാരിയുടെ സുഹൃത്തും പീഡനത്തിന് ഇരയായി. രണ്ടു കേസുകളിലുമായി ഇതുവരെ പതിമൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം നടന്ന ലോഡ്ജ് ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ഡിവൈഎഫ്ഐ നേതാവും പീഡനക്കേസിൽ അറസ്റ്റിലായിട്ടുണ്ട്.

പതിനാറുകാരിയുടെ സുഹൃത്തും പ്ലസ് ടു വിദ്യാർഥിനിയുമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊളച്ചേരി സ്വദേശി ആദർശാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഒളിവിലാണ്. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കേസ്. പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് പുറമെ ആറു പേർ ഇന്ന് അറസ്റ്റിലായി.

ഡിവൈഎഫ്ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ, ആന്തൂർ സ്വദേശി എം.മൃതുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. പീഡനം നടന്ന ലോഡ്ജ് ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ കഴിഞ്ഞ ദിവസം നിഖിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന കേസിൽ നിഖിൽ പിടിയിലായത്.

അറസ്റ്റിലായ മൃതുൽ അഞജനയെന്ന പേരിൽ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടെടുത്താണ് പെൺകുട്ടിയെ ചതിയിൽ വീഴ്ത്തിയത്. പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണിച്ച് സഹോദരനിൽനിന്ന് പണം തട്ടാൻ പ്രതികൾ ശ്രമിച്ചതോടെയാണ് പീഡനവിവരം പുറത്ത് വന്നത്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.