വിവാദങ്ങള്‍ ഒഴിവാക്കൂ; പുനര്‍നിര്‍മാണത്തിലാകണം ശ്രദ്ധ: കേരളത്തോട് ഗവര്‍ണര്‍

keralam-nale-inaug
SHARE

സംസ്ഥാനത്തിന്‍റെ എല്ലാ ശ്രദ്ധയും പ്രളയാനന്തര പുനര്‍നിര്‍മാണത്തിലാകണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക്  അവധി നല്‍കണമെന്നും പി. സദാശിവം ആവശ്യപ്പെട്ടു. ലഭിച്ച തുക ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങണം. കൂടുതല്‍ സഹായം കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മലയാള മനോരമയും മനോരമ ന്യൂസും ചേര്‍ന്ന് സംഘടിപ്പിച്ച 'കേരളം നാളെ' വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.  

വിവിധ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന ആശയക്കൂട്ടങ്ങളും രാഷ്ട്രീയനേതാക്കളുടെ സംവാദവുമാണ് ഉച്ചകോടിയുടെ കാതല്‍.  ശശിതരൂര്‍ എം.പി അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മലയാള മനോരമ എക്സിക്യുട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു സാഗതവും മനോരമ ന്യൂസ്, ഡയറക്ടർ ന്യൂസ്  ജോണി ലൂക്കോസ് നന്ദിയും പറഞ്ഞു.

നീതിആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത്  അടക്കം പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.  ഉച്ചയ്ക്ക് മൂന്നിന് കേരള വികസനം–ഒത്തൊരുമയുടെ രാഷ്ട്രീയ വിഷയത്തിലുള്ള സംവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള , ഐ.ബി.എസ്. എക്സിക്യുട്ടിവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് എന്നിവര്‍ പങ്കെടുക്കും. 

വൈകിട്ട് നാലരയ്ക്കാണ് സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യന്ന സമ്മേളത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ഉച്ചകോടി ശുപാര്‍ശകള്‍ ജോസ് സിറിയക്, ടി. ബാലകൃഷ്ണന്‍, ജി. വിജയരാഘവന്‍ എന്നിവര്‍ അവതരിപ്പിക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.