കോഴ നല്‍കിയിട്ടില്ലെന്ന് മിഷേല്‍; പിന്നാമ്പുറത്ത് കോണ്‍ഗ്രസ്–ബിജെപി പോര് മുറുകുന്നു

christian-michel-1
SHARE

യുപിഎ നേതാക്കള്‍ക്കോ പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്കോ കോഴ നല്‍കിയിട്ടില്ലെന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍. സി.ബി.ഐയുടെ ചോദ്യംചെയ്യലില്‍ മിഷേല്‍ ഇക്കാര്യം പറഞ്ഞതായി ദേശീയമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

തനിക്ക് എഴുതാന്‍ ബുദ്ധിമുട്ടുള്ള അസുഖമുണ്ടെന്നും കോഴക്കണക്ക് സംബന്ധിച്ച ഡയറി എഴുതിയത് മറ്റൊരു ഇടനിലക്കാരനായ ഗ്യൂഡോ ഹാഷ്ക്കയാണെന്നും മിഷേല്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, മിഷേലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ചോദ്യംചെയ്യലിനോട് ക്രിസ്റ്റ്യന്‍ മിഷേല്‍ സഹകരിക്കുന്നില്ലെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യു.പി.എ നേതാക്കള്‍ക്കും പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോഴ നല്‍കിയെന്ന ആരോപണം മിഷേല്‍ ആവര്‍ത്തിച്ച് നിഷേധിച്ചതായാണ് വിവരം. അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്ന് പണം വാങ്ങിയത് കണ്‍സള്‍ട്ടന്‍സി ഫീസ് എന്ന നിലയിലാണെന്നും ക്രിസ്റ്റ്യന്‍ മിഷേല്‍ മൊഴിനല്‍കി. 

അതേസമയം, മുഴുവന്‍ ഉത്തരവാദിത്തവും മറ്റൊരു ഇടനിലക്കാരനായ ഗ്യൂഡോ ഹാഷ്ക്കയുടെ ചുമലില്‍ വയ്ക്കാനാണ് മിഷേലിന്റെ ശ്രമമെന്ന് സിബിഐ വൃത്തങ്ങള്‍ സംശയിക്കുന്നു. മിഷേലിനൊപ്പം ചോദ്യംചെയ്യുന്നതിനായി കേസിലെ മറ്റു പ്രതികള്‍ക്ക് സി.ബി.ഐ നോട്ടിസ് നല്‍കും. ക്രിസ്റ്റ്യന്‍ മിഷേലിന് നിയമസഹായം ലഭ്യമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബ്രിട്ടീഷ് ഹൈകമ്മിഷന്‍റെ അപേക്ഷ പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. മിഷേലിന് വേണ്ടി ഹാജരായ എല്ലാ അഭിഭാഷകരും കോണ്‍ഗ്രസ് ബന്ധമുള്ളവരാണെന്ന് ബിജെപി ആരോപിച്ചു.

അതേസമയം, ബി.ജെ.പിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അഭിഭാഷകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കൃത്യമായ സന്ദേശമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.