'അങ്ങനെയിരിക്കെ' ഒരു മോഷണം തന്നെ; തെറ്റ് സമ്മതിച്ച് ദീപ; ദുരൂഹതയിൽ ഉടക്കി 'വരികളുടെ സാമ്യം'

deepa
SHARE

കവിത മോഷ്ടിച്ചെന്ന വിവാദത്തിൽ ക്ഷമ ചോദിച്ച് ദീപ നിശാന്തിന്റെ ഫെയ്സ് ബുക് പോസ്റ്റ്. എസ്. കലേഷിന്‍റെ കവിത തന്നെയാണത് എന്ന് ദീപാ നിശാന്ത് സമ്മതിച്ചു. ഇതോടെ വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയും ഫേസ്ബുക്കില്‍ ദീപ പങ്കുവച്ചു

 കവിത കോപ്പിയടിച്ച് എഴുതി സർവീസ് മാഗസിന്നിൽ പ്രസിദ്ധീകരിച്ചെന്നായിരുന്നു ദീപ നിശാന്തിനെതിരായ ആരോപണം. നവമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ തുടർന്നതോടെ ദീപ നിശാന്ത് വീണ്ടും വിശദീകരണവുമായി രംഗത്തു വന്നു. കലേഷിന്റെ വരികൾ തന്നെയാണ് അതെന്ന് ദീപ നിശാന്ത് തുറന്നു സമ്മതിച്ചു. പക്ഷേ, താൻ പകർത്തി എഴുതിയതല്ല അത്. എങ്ങനെ തന്റെ പേരിൽ ആ കവിത വന്നുവെന്ന് പറയാൻ കഴിയില്ല. നിസഹായാവസ്ഥ തുടരുകയാണ്. 

കാലം തെളിയിക്കട്ടെ ആ സത്യമെന്ന് ദീപ നിശാന്തിന്റെ ഫെയ്സ് ബുക്കിൽ പറയുന്നു. കലേഷിന്റെ വരികൾ അല്ല അതെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. അതിൽ ഖേദമുണ്ട്. കലേഷിന്റെ സങ്കടവും രോഷവും മനസിലാക്കുന്നതായും ദീപ നിശാന്ത് വിശദീകരിച്ചു. വിവാദത്തിൽ ക്ഷമ ചോദിച്ചെങ്കിലും വരികൾ എങ്ങനെ തന്റേതായ പേരിൽ വന്നുവെന്ന് ഇനിയും വെളിപ്പെടുത്താൻ ദീപ നിശാന്ത് തയാറായിട്ടില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.