‘ബി.ജെ.പി പല സര്‍ക്കുലറും ഇറക്കും’; ‘രഹസ്യം’ പൊളിഞ്ഞെന്ന് സ്ഥിരീകരണം: കുരുക്ക്

anradhakrishnanan-circular
SHARE

ശബരിമലയില്‍ സംഘം ചേരണമെന്ന സര്‍ക്കുലര്‍ തള്ളാതെ ബിജെപി. ബി.ജെ.പി പല സര്‍ക്കുലറും ഇറക്കുമെന്ന്  എ.എന്‍.രാധാകൃഷ്ണന്‍. സര്‍ക്കുലര്‍ രഹസ്യമായി വയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.  

നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്ന് ശബരിമലയിൽ പരമാവധി പ്രവർത്തകരെ എത്തിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ കത്ത് മനോരമന്യൂസാണ് ഇന്നലെ പുറത്തുവിട്ടത്. പിന്നാലെ എജി ഈ സര്‍ക്കുലര്‍ ഹൈക്കോടതിയിലും ഹാജരാക്കിയിരുന്നു. 

ശബരിമലയില്‍ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ എത്തിക്കേണ്ടതിന്റെ ചുമതല ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കൾക്കാണ്. ഒരു ദിവസം കുറഞ്ഞത് മൂന്നു നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവർ ശബരിമലയിലുണ്ടാകും. വരുന്ന മൂന്നു ദിവസം കൊല്ലം ജില്ലയിലെ വിവിധ  മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് സന്നിധാനത്തെത്തുക.  പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് ഭക്തരുടെ താൽപര്യം സംരക്ഷിക്കാനും ഇടപെടാനും സംസ്ഥാന നേതാക്കൾക്കും പ്രത്യേകം ചുമതല നൽകിയിട്ടുണ്ട്. പോഷക സംഘടനാ ഭാരവാഹികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് ബിജെപി സംസ്ഥാന കാര്യാലയത്തിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സർക്കുലറിൽ പറയുന്നു. 

ഇതിനെത്തുടർന്ന് പുല്ലമേട് വഴിയിൽ രണ്ടു ജില്ലക്കാർക്ക് ഇന്ന് നിയന്ത്രണമേര്‍പ്പെടുത്തി. പുല്ലുമേട് വഴി  തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് പ്രവേശനമില്ല. പ്രതിഷേധിച്ചവരില്‍ ഏറെയും പുല്ലുമേട് വഴി വന്നവരെന്നാണ് പൊലീസ് പറയുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷമാകും കടത്തിവിടുക. ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി എത്തേണ്ടത്  തിരുവനന്തപുരം, കൊല്ലം ജില്ലക്കാരാണ്. ഇത് മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടിയെന്നാണ് സൂചന.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.