അഹിന്ദുക്കളെ വിലക്കരുത്; ക്ഷേത്ര ഉടമസ്ഥതയില്‍ തര്‍ക്കം: സർക്കാർ കോടതിയിൽ

sabarimala-high-court-pinar
SHARE

ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇസ്്ലാം, ക്രിസ്ത്യന്‍ മതക്കാരും അയ്യപ്പദര്‍ശനത്തിന് എത്താറുണ്ട് . വാവര് പളളിയില്‍ പ്രാര്‍ഥിക്കുന്നത് ശബരിമലയുമായി ബന്ധപ്പെട്ട ആചാരമാണ്. അഹിന്ദുക്കളെ തടയണമെന്ന ഹര്‍ജിയില്‍ മറ്റ് സമുദായങ്ങളെക്കൂടി കക്ഷി ചേര്‍ക്കണം. 

ക്ഷേത്രത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും  ആദിവാസി വിഭാഗങ്ങളുടെ ആരാധനാകേന്ദ്രമാണെന്ന് വാദമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബുദ്ധക്ഷേത്രമാണെന്ന മറ്റൊരുവാദമുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം. 

അതേസമയം, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ശബരിമലയിലെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അധികാരമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. സന്നിധാനത്ത് തീർത്ഥാടകർക്ക് സമയ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കും. യഥാർത്ഥ തീർത്ഥാടകരെ തടഞ്ഞിട്ടില്ലെന്നും, സുഗമമായ തീർത്ഥാടനം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു. ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

സർവകക്ഷി യോഗം വിളിക്കും

ശബരിമലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വക്ഷിയോഗം വിളിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നാളെ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്ന സുപ്രിംകോടതിയുടെ  വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാഗ്രൂപ്പിന്  മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.  പമ്പയിലെയും നിലയ്ക്കലെയും ഗുരുതരാവസ്ഥ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നത് മനോരമന്യൂസാണ്.

മണ്ഡലതീര്‍ഥാടനത്തിന് ശബരിമല നടതുറക്കാന്‍ നാലുപകലുകള്‍ മാത്രം ശേഷിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. പമ്പയിലും ബേസ് ക്യാംപായ നിലയക്കലിലും കുടിവെള്ളം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍മണച്ചുമതലയുള്ള ടാറ്റാ ഗ്രൂപ്പിന് മുഖ്യമന്ത്രി  നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനം വിലയിരുത്താന്‍ നാളെ ഉച്ചയ്ക്ക് ശേഷം ഉന്നതല യോഗം വിളിച്ചിട്ടുണ്ട്.  തീര്‍ഥാടനം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി ശബരിമല സന്ദര്‍ശിച്ചേയ്ക്കുമെന്നും സൂചനയുണ്ട്.

സര്‍വകഷിയോഗം വിളിക്കാനും ആലോചനയുണ്ട്. സുപ്രിംകോടതി വിധി അറി‍ഞ്ഞശേഷമായിരിക്കും ഇത്. പ്രളയം തകര്‍ത്ത പമ്പയുടെ ഗുരതരാവസ്ഥയും ഈ തീര്‍ഥാടനകാലം മുതല്‍ ബേസ് ക്യാംപ് ആകുന്ന നിലയക്കലിലെയും ശോച്യാവസ്ഥയും ചിത്തിര ആട്ടപൂജയുടെ പിറ്റേന്ന് മനോരമ ന്യൂസ് വിശദമായി റിപ്പോര്‍ട്ടുചെയ്തിരുന്നു.  

MORE IN BREAKING NEWS
SHOW MORE