സോളറില്‍ വീണ്ടും സര്‍ക്കാറിന് ആഘാതം; താനില്ലെന്ന് അനില്‍കാന്തും; കത്തുനല്‍കി

oommen-chandy-solar-n
SHARE

ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സരിതയുടെ പരാതിയില്‍ കേസില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന്‍ വീണ്ടും പിന്മാറുന്നു. ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഡിജിപി: അനില്‍ കാന്ത് പൊലീസ് മേധാവിക്ക് കത്തുനല്‍കി. ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. എന്നാല്‍ ഡിജിപി ലോക്നാഥ് ബെഹ്റ തീരുമാനമെടുത്തിട്ടില്ല.  പകരം ആളെ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി പറയുന്നു. 

സോളര്‍ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് സമാനമായ മൂന്നാം തിരിച്ചടിയാണ്. ലൈംഗികാരോപണക്കേസ് നിലനില്‍ക്കില്ലെന്ന് കത്തില്‍ അനില്‍ കാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ആശങ്കയുയര്‍ത്തി നേരത്തെ ഡിജിപി: രാജേഷ് ദിവാനും ഐ.ജി: ദിനേന്ദ്ര കശ്യപും പിന്‍മാറിയിരുന്നു. 

തിരിച്ചടികളുടെ ‘ഘോഷയാത്ര’

മുഖ്യമന്ത്രി പിണറായി ആണ് അന്വേഷണം പ്രഖ്യാപിച്ചത്.  2017 ഒക്ടോബര്‍ 11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത് പസായതിന്റെ നിയമോപദേശം തൊട്ടുപിന്നാലെ തിരിച്ചടിയായി. പരാതിക്കാരിയുടെ കത്തിന്റെ മാത്രം പേരില്‍ നടപടി പറ്റില്ലെന്ന് ഹൈക്കോടതി ഉത്തരവും വന്നു. 

സോളര്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം അന്വേഷണസംഘം രൂപീകരിച്ചെങ്കിലും കേസെടുത്തില്ല. പരാതി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണസംഘത്തലവന്‍ രാജേഷ് ദിവാന്‍  അഭിപ്രായപ്പെട്ടതും ആഘാതമായി. സംഘാഗം ഐജി: ദിനേന്ദ്ര കശ്യപിനും ഇതേ നിലപാടായിരുന്നു. ചുമതല ഒഴിയുംവരെ അദ്ദേഹം കേസെടുത്തില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.