കേസ് റദ്ദാക്കണമെന്ന് ശ്രീധരന്‍പിള്ള ഹൈക്കോടതിയിൽ; സ്റ്റേ ഇല്ല

sreedharan-pillai-bjp
SHARE

ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ശ്രീധരന്‍പിളളയ്ക്കെതിരായ കേസിന് സ്റ്റേ ഇല്ല.  കേസ് റദ്ദാക്കണമെന്ന ശ്രീധരന്‍പിളളയുടെ ഹര്‍ജി  അടുത്തയാഴ്ചത്തേക്ക് മാറ്റി. പ്രശ്നത്തിൽ

സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയെ വര്‍ഗീയ സംഘര്‍ഷത്തിനുള്ള കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിച്ചു എന്നതാണ് കേസ്. 

ശബരിമല നടയടക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന നിലപാടില്‍ ശ്രീധരന്‍പിള്ള ഉറച്ചുനിന്നതോടെ കേസെടുക്കണമെന്നായിരുന്നു പൊലീസിലെ നിലപാട്. ക്രിമിനല്‍ ഗൂഢാലോചന 120 ബി അനുസരിച്ചുള്ള കേസിന്റെ സാധ്യതയാണ് പൊലീസ് പരിശോധിച്ചത്. 

കേസ് ബിജെപി സംസ്ഥാന അധ്യക്ഷനു എതിരാണെന്നതു കൊണ്ടു തന്നെ എല്ലാ നിയമ വശങ്ങളും പരിശോധിച്ചശേഷം മാത്രം മതിയെന്നായിരുന്നു പൊലീസ് തലപ്പത്തെ തീരുമാനം.  സര്‍ക്കാര്‍ തന്നെ പ്രതികൂട്ടിലാക്കികൊണ്ടുള്ള ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേസെടുക്കാതിരുന്നാല്‍ സര്‍ക്കാര്‍ വാദത്തിന്റെ മുനയൊടിയും. കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകകളും രംഗത്തു വന്നിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.