നെയ്യാറ്റിൻകര കൊലക്കേസ്: മൊഴിയ്ക്കു പിന്നാലെ ദൃക്സാക്ഷിയ്ക്കു ഭീഷണി

neyyattinkara-eyewitness
SHARE

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി പ്രതിയായ കൊലപാതകക്കേസില്‍ സാക്ഷിക്ക് ഭീഷണി. രാത്രിയില്‍ കടയിലെത്തി ഒരു സംഘമാളുകൾ ഭീഷണിപ്പെടുത്തിയതായി  ദൃക്സാക്ഷി സുൽത്താൻ മാഹീൻ മനോരമ ന്യൂസിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച്  സംഘം മൊഴിയെടുത്തതിന് പിന്നാലെയാണ് ഭീഷണിയെന്ന് സുല്‍ത്താന്‍ മാഹീന്റെ  ഭാര്യ നൂർജഹാൻ പറഞ്ഞു. 

അതേസമയം, നെയ്യാറ്റിൻകര കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായി സനലിന്റെ കുടുംബം ആരോപിച്ചു. പ്രതിയെ എത്രയും വേഗം പിടികൂടിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് അമ്മ രമണിയും ഭാര്യ വിജിയും  മനോരമന്യൂസിനോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേയ്ക്ക് ജനകീയ സമിതി മാർച്ച് നടത്തി. 

ക്രൂരമായ കൊലപാതകം നടന്ന് അഞ്ചാം ദിനത്തിലും മരിച്ചു പോയ മകന് നീതി ലഭിക്കാത്തതിൽ  അമ്മയുടെ വിലാപമുയരുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.

പ്രതിയെവിടെയുണ്ടെന്ന് സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് എസ്പി :  കെ എം ആന്റണി പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഹരികുമാറിന്റെ  മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന 14 നു മുമ്പ് പിടികൂടാനായില്ലെങ്കിൽ പൊലീസിനെതിരെ ഒത്തുകളി ആക്ഷേപം ശക്തമാകും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.